ജിദ്ദ ഒതായി ചാത്തല്ലൂർ കുടുംബ സംഗമവും ഈദാഘോഷവും
text_fieldsജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം
ജിദ്ദ: ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി കുടുംബ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. നാട്ടിൽ നിന്ന് ഉംറക്കെത്തിയ തീർഥാടകർക്ക് ചടങ്ങിൽ സ്വീകരണവും നൽകി. കമ്മിറ്റി രക്ഷാധികാരി സുൽഫീക്കർ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹബീബ് കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. സുനീർ ആമുഖ പ്രഭാഷണം നടത്തി. ബുറൈദയിലെ ജാലിയാത്ത് പ്രബോധകൻ അഹമ്മദ് ഷജ്മീർ നദ്വി ഈദ് സന്ദേശം നൽകി.
പശ്ചിമേഷ്യയിലെ പ്രതിസന്ധി നീങ്ങാനും ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും എല്ലാവരുടെയും പ്രാർഥന ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ കെ.സി. ഫൈസൽ ബാബു, പി.സി. അബ്ദുൽ ഗഫൂർ, വി.ടി. അഷ്റഫ്, വി.ടി. ഷിജാഹ് എന്നിവർ സംസാരിച്ചു. നാട്ടിൽ നിന്ന് ഉംറ ചെയ്യാനെത്തിയ പി.പി. അസ്ക്കർ, കെ.ടി. അബ്ദുന്നാസർ, പി.കെ. ഹമീദ് ഒതായി എന്നിവർക്ക് സ്വീകരണം നൽകി.
ഫുട്ബാൾ, വടം വലി, ഷൂട്ട് ഔട്ട് തുടങ്ങിയ വിവിധ മത്സര പരിപാടികൾ അരങ്ങേറി. വി.ടി. ആരിഫ്, പി.കെ. അഷ്റഫ്, മുസഫ്ഫറലി, സക്കീർ ഉള്ളാടൻ, മുജീബ് സലാഹി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

