ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി കുടുംബ സംഗമവും ഉംറ സംഘത്തിന് സ്വീകരണവും
text_fieldsജിദ്ദ ഒതായിചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ
പി.വി. മുഹമ്മദ് അഷ്റഫ് സംസാരിക്കുന്നു
ജിദ്ദ: ഒതായി ചാത്തല്ലൂർ പ്രദേശവാസികളുടെ കൂട്ടായ്മയായ ‘ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി’ കുടുംബ സംഗമവും ഉംറ സംഘത്തിന് സ്വീകരണവും സംഘടിപ്പിച്ചു. കുംറ വില്ലയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.സി. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു രക്ഷാധികാരി പി.വി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.
കമ്മിറ്റിയുടെ പ്രവർത്തങ്ങൾ സുൽഫിക്കർ ഒതായി വിശദീകരിച്ചു. നാട്ടിൽനിന്ന് ഒതായി കരുണ രക്ഷാധികാരി ഇബ്രാഹിം എടപ്പറ്റയും വി.ടി. ഗഫൂർ അടങ്ങുന്ന ഉംറ സംഘത്തിനാണ് സ്വീകരണം നൽകിയത്. പരിപാടിയുടെ ഭാഗമായി സിദ്ദീഖ് മന്നയിൽ ഫാസിൽ ഒതായി, ടി.കെ. ഫവാസ്, ഖമറു ഒതായി, പി.വി. അൻഷിദ്, പി.സി. ഷാജഹാൻ പാണ്ടിക്കാട്, കെ. ജുനൈസ് എന്നിവർ പങ്കെടുത്ത ഗാനസന്ധ്യ അരങ്ങേറി.
വിവിധ ഗ്രൂപ്പുകളായി തിരിച്ച് വടം വലി, ചാക്ക് റൈസ്, ഷൂട്ട് ഔട്ട്, ഫുട്ബാൾ തുടങ്ങിയ മത്സരങ്ങളും നടന്നു. ഹബീബ് കാഞ്ഞിരാലയുടെ നേതൃത്വത്തിലുള്ള ‘ഗ്രീൻ ഹൗസ്’ ടീം ചാമ്പ്യൻമാരായി. ആർട്സ് ആൻഡ് സ്പോർട്സ് പരിപാടിക്ക് കൺവീനർ ജുനൈസ് ബാവ, വി.ടി. ആരിഫ്, ഹിസ്ഹാഖ് മന്നയിൽ , മുഹ്സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പി.സി. ഗഫൂർ പരിപാടിയുടെ കോഓഡിനേഷൻ നടത്തി . വി.ടി. അഷ്റഫ്, മുഹമ്മദ് റാഫി, സൽമാൻ സാദിഖ്, ഫായിസ ടീച്ചർ, പി.വി. അഷ്ഫാഖ് എന്നിവർ ആശംസപ്രസംഗം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. സുനീർ സ്വാഗതവും ട്രഷറർ മുഹമ്മദ് അമീൻ ചെമ്മല നന്ദിയും പറഞ്ഞു.