ജിദ്ദ-ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി ജനറൽ ബോഡി യോഗം
text_fieldsജിദ്ദ-ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ സി.ടി. മുജീബ് സ്വാലാഹി സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ - ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി ജനറല്‍ ബോഡിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കമ്മിറ്റി പ്രസിഡന്റ് വി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുൽഫിക്കർ ഒതായി ഉദ്ഘാടനം ചെയ്തു. സി.ടി. മുജീബ് സ്വാലാഹി റമദാൻ സന്ദേശം നൽകി. സെക്രട്ടറി അമീൻ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു. കമ്മിറ്റി ഭാരവാഹികളായ കെ.പി. സുനീര്‍ ചാത്തല്ലൂർ, ഷബീബ് ബാബു,യു.പി. ജുനൈസ്, മുഹ്സിന ടീച്ചർ, അബ്ദുൽ ഗഫൂർ, കെ. പി. നിയാസ്, കെ.ടി. നാസർ,റിയാദ് എന്നിവർ സംസാരിച്ചു. ഒതായി-ചാത്തല്ലൂര്‍ പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.കെ.സി. ഫൈസൽ ബാബു സ്വാഗതവും പി.സി. ഗഫൂർ നന്ദിയും പറഞ്ഞു. വി.ടി. ആരിഫ്,വി.ടി. സിജാഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

