യു.ഡി.എഫ് വിജയം ഉറപ്പാക്കാൻ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി
text_fieldsജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി
ജിദ്ദ: നിയമസഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണാർഥം ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. വോട്ടർമാരെ ബോധവൽക്കരിക്കാനും ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ചുള്ള നവീന പ്രചരണ പരിപാടികൾക്കാണ് നിലവിൽ തുടക്കം കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കൂടുതൽ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ ഷറഫിയയിലുള്ള ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഒ.ഐ.സി.സി നാഷനൽ, റീജിയണൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ ശക്തമായി തിരിച്ചുവരുമെന്നും സി.പി.എമ്മിെൻറ ജനദ്രോഹ ഭരണത്തിന് കേരള ജനത അന്ത്യം കുറിക്കുമെന്നും യോഗം വിലയിരുത്തി. പ്രവാസികളോട് കടുത്ത അവഗണന കാട്ടിയ പിണറായി സർക്കാരിനെതിരെയുള്ള രോഷം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് അസീസ് ലാക്കലിെൻറ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യാസർ നായിഫ്, സൈഫു വാഴയിൽ, അഷ്റഫ് അഞ്ചാലൻ, ഫൈസൽ മക്കരപ്പറമ്പ്, സി.ടി.പി. ഇസ്മാഈൽ, ഇ.പി. മുഹമ്മദലി മക്കരപ്പറമ്പ്, നവാസ് ഏലംകുളം, ജലീൽ മടമ്പ്ര, ഗഫൂർ വണ്ടൂർ, സിദ്ദിഖ് പുല്ലങ്കോട്, സി.പി മുജീബ്, നാണി കാളികാവ് എന്നിവർ പ്രസംഗിച്ചു. ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു. യു.എം. ഹുസൈൻ മലപ്പുറം, സതീഷ് ബാബു മേൽമുറി, ഷംസു മേലാറ്റൂർ, റഷീദ് ശംസാൻ, ഉസ്മാൻ മേലാറ്റുർ, സാജു റിയാസ്, അനസ് തുവ്വൂർ, നാസർ നീലഞ്ചേരി, പറമ്പിൽ ബാബു, ഫസലു വെള്ളുവമ്പലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

