ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയിൽ അബ്ദുൽ അലി മാസ്റ്റർ സംസാരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധിയുടെ 32ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. മതേതരത്വവും ജനാധിപത്യവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ രാജീവ് ഗാന്ധി സ്വീകരിച്ച നടപടികൾ ജനഹൃദയങ്ങളിൽ മായാതെ നിലനിൽക്കുമെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും സി.യു.സി മലപ്പുറം ജില്ല കോഓഡിനേറ്ററുമായ അബ്ദുൽ അലി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ഹുസൈൻ ചുള്ളിയോട്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ഉമ്മർ മങ്കട, അഹ്സാബ് വർക്കല, നാസർ കൊഴിത്തൊടി, കോയ കുമ്മാളി, മുസ്തഫ ചേളാരി, ബഷീർ അലി പരുത്തിക്കുന്നൻ എന്നിവർ സംസാരിച്ചു. അലവി ഹാജി കാരിമുക്ക് സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
യു.എം. ഹുസൈൻ, എ.പി. യാസർ, സാഹിർ വാഴയിൽ, അക്ബർ കൂരിയാട്, ഷിബു കാളികാവ്, തൽഹത്ത് അറവങ്കര എന്നിവർ നേതൃത്വം നൽകി. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ യോഗത്തിൽ കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അലി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു