ജിദ്ദ ഒ.ഐ.സി.സി അണുനശീകരണ ഉപകരണം കൈമാറി
text_fieldsവണ്ടൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കുള്ള ഫോഗ് മെഷീൻ ഒ.ഐ.സി.സി ജിദ്ദ പ്രസിഡൻറ് കെ.ടി.എ. മുനീർ കൈമാറുന്നു
വണ്ടൂർ: ഒ.ഐ.സി.സി വണ്ടൂർ - ജിദ്ദ കമ്മിറ്റി അത്യാധുനിക ഡിസ്ഇൻഫെക്ഷൻ ഫോഗ് മെഷീൻ വണ്ടൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി നൽകി. കോവിഡ് പോസിറ്റിവ് ആയവരുടെ വീടുകൾ അണുനശീകരണം നടത്തുന്നതിനും മഴക്കാല പകർച്ചവ്യാധികൾ തടയുന്നതിനും ഉപയോഗിക്കുന്നതിനുള്ള ഉപകരണമാണ് കൈമാറിയത്. സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീറിൽനിന്ന് ഉപകരണം യൂത്ത് കോൺഗ്രസ് വണ്ടൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി. മുത്തു ഏറ്റുവാങ്ങി.
മഹാമാരിയിൽ ജീവൻ തൃണവത്കരിച്ച് യുവാക്കൾ നടത്തുന്ന സേവനങ്ങൾ സമാനത ഇല്ലാത്തതാണെന്നും ഇവർക്ക് എല്ലാവിധ പിന്തുണയും എല്ലാവരും നൽകണമെന്നും മുനീർ പറഞ്ഞു. യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന 'കരുതലോടെ ഒപ്പം' എന്ന ക്ഷേമ പരിപാടിയിൽ ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിമീറ്റർ, മരുന്നുകൾ എന്നിവ എത്തിക്കുന്നതോടൊപ്പം ഭക്ഷണവിതരണവും നടത്തുന്നതായി മുത്തു പറഞ്ഞു. ഒ.ഐ.സി.സി വണ്ടൂർ കമ്മിറ്റി ഭാരവാഹികളായ കെ. ലത്തീഫ്, പാപ്പറ്റ ബാബു, എം. സുഖീന്ദ്ര പ്രസാദ്, കെ. ഫവാസ്, ജൈസൽ എടപ്പറ്റ, സൈഫുല്ല വെള്ളുവമ്പ്രം, സി.എച്ച്. നജ്മൽ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

