ജിദ്ദ ഒ.ഐ.സി.സി ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു
text_fieldsജിദ്ദ ഒ.ഐ.സി.സി ശബരിമല സേവന കേന്ദ്രവും പത്തനംതിട്ട ജില്ല കമ്മിറ്റിയും സംയുക്തമായിഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്യുന്നു
ജിദ്ദ: ലോക്ഡൗൺ കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കോവിഡ് ബാധിതരുടെയും തൊഴിൽ സംബന്ധമായി യാതന അനുഭവിക്കുന്നവരുടെയും വീടുകളിലേക്ക് ജിദ്ദ ഒ.ഐ.സി.സിയുടെ കീഴിലുള്ള ശബരിമല സേവന കേന്ദ്രവും പത്തനംതിട്ട ജില്ല കമ്മിറ്റിയും സംയുക്തമായി ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.
പത്തനംതിട്ട മുനിസിപ്പൽ പ്രദേശങ്ങളിലെ വാർഡുകളിലും അടുത്ത പഞ്ചായത്തായ മൈലപ്രയിലെ വർഡുകളിലുമാണ് വിതരണം ചെയ്തത്.ജില്ല കോൺഗ്രസ് വൈസ് പ്രസിഡൻറ് അഡ്വ എ. സുരേഷ്കുമാർ, മുൻ മുനിസിപ്പൽ ചെയർപേർസൺ അഡ്വ. ഗീത സുരേഷ്, വ്രജഭൂഷൺ നായർ, അശോക് കുമാർ, ബാബുകുട്ടി കുരികാട്ടിൽ, റഷീദ് തേക്കുതോട് തുടങ്ങിയവർ പങ്കെടുത്തു.
ഓൺലൈൻ മീറ്റിങ്ങിൽ സേവന കേന്ദ്രം ചെയർമാൻ കെ.ടി.എ മുനീർ, കൺവീനറും ജില്ല പ്രസിഡൻറുമായ അനിൽകുമാർ പത്തനംതിട്ട, രാധാകൃഷ്ണൻ കാവുമ്പ, സക്കീർഹുസൈൻ എടവണ്ണ, അലി തേക്കുതോട്, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, മനോജ് മാത്യു അടൂർ, വിലാസ് അടൂർ, അയൂബ്ഖാൻ പന്തളം, സിയാദ് പടുതോട്, വർഗീസ് ഡാനിയൽ, രാജേന്ദ്രൻ അഴൂർ, ജോസ് മാത്യു പുല്ലാട്, റാഫി ചിറ്റാർ, നവാസ് റാവുത്തർ ചിറ്റാർ, വർഗീസ് സാമുവൽ, ഷറഫ് പത്തനംതിട്ട, അയൂബ് താന്നിമൂട്ടിൽ, സൈമൺ വർഗീസ്, ഷിജോയ് പി. ജോസഫ്, എബി ചെറിയാൻ മാത്തൂർ, സജി ജോർജ്, സുജൂരാജു, ജോബി ടി. ബേബി, ജോർജ് വർഗീസ്, മുനീർ പത്തനംതിട്ട, ജോസഫ് നെടിയവിള, ഹൈദർ നിരണം, ബിനു ദിവാകരൻ, സാബു ഇടിക്കുള അടൂർ, ജിജു ശങ്കരത്തിൽ, ബൈജു മത്തായി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

