കുഞ്ഞിമൊയ്ദീൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗവും മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ജന:സെക്രട്ടറിയുമായ കുഞ്ഞിമൊയ്ദീൻ (കുഞ്ഞാൻ) പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രസിഡന്റ് ഫിറോസ് പോരൂർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ഹക്കീം പാറക്കൽ, അഷ്റഫ് അഞ്ചാലൻ, സി.സി ഷംസു ഹാജി, ആസാദ് പോരൂർ, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, സി.ടി.പി ഇസ്മായിൽ, അഹമ്മദ് ഷാനി, ഷിബു കാളികാവ്, ഷനൂജ് വാഴക്കാട്, ഡോ. അഷ്റഫ് ഇരുമ്പുഴി എന്നിവർ സംസാരിച്ചു. ജന സെക്രട്ടറി അലവി ഹാജി സ്വാഗതവും നജ്മുദ്ദീൻ ചുങ്കത്തറ നന്ദിയും പറഞ്ഞു.

