Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ശ​ബ​രി​മ​ല...

'ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി ന​ൽ​കു​ന്ന സ​ഹാ​യം മാ​തൃ​കാപ​രം'

text_fields
bookmark_border
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി ന​ൽ​കു​ന്ന സ​ഹാ​യം മാ​തൃ​കാപ​രം
cancel
camera_alt

അ​യ്യ​പ്പ ഭ​ക്ത​ന്മാ​ർ​ക്ക് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ല​ഘു​ഭ​ക്ഷ​ണ വി​ത​ര​ണോ​ദ്‌​ഘാ​ട​നം അ​ഡ്വ. എ. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ അ​യ്യ​പ്പ ഭ​ക്ത​ന്മാ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. എ. ​സു​രേ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് മു​നി​സി​പ്പ​ൽ ഇ​ട​ത്താ​വ​ള​ത്തി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ല​ഘു ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ചു​ക്ക് കാ​പ്പി​യും പു​തു​വ​ർ​ഷ ദി​വ​സം വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല ഐ.​എ​ൻ.​ടി.​യു.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​ക്ബാ​ൽ, അ​ശോ​ക് കു​മാ​ർ മൈ​ല​പ്ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നാ​ട്ടി​ൽ ഒ.​ഐ.​സി.​സി​യു​ടെ ഹെ​ൽ​പ് സെ​ൽ ഈ ​സീ​സ​ണി​ൽ മൈ​ല​പ്ര അ​മ്മ സ്റ്റാ​ൾ ബി​ൽ​ഡി​ങ്ങി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ണ്ഡ​ല കാ​ലം ക​ഴി​യു​ന്ന​തോ​ടു​കൂ​ടി മ​ക​ര​വി​ള​ക്കു വ​രെ ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ശ​ബ​രി​മ​ല സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​നു​മാ​യ കെ.​ടി.​എ. മു​നീ​ർ, ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ രാ​ധാ​കൃ​ഷ്ണ​ൻ കാ​വും​മ്പ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 9605982754 (അ​ശോ​ക് കു​മാ​ർ മൈ​ല​പ്ര), 6282528244 (ഷ​റ​ഫ് പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccOICC help
News Summary - ‘Jeddah OICC Assistance to Sabarimala Pilgrims Exemplary’
Next Story