ജിദ്ദ ഒ.ഐ.സി.സി ശിശുദിനം ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിന ആഘോഷ പരിപാടിയിൽനിന്ന്
ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ബാലജനവേദിയുടെ സഹകരണത്തോടെ ശിശുദിനം ആഘോഷിച്ചു. ഓൺലൈനിൽ നടന്ന പരിപാടി ജവഹർ ബാൽ മഞ്ച് നാഷനൽ പ്രോജക്ട് ഡയറക്ടറും കെ.പി.സി.സി സെക്രട്ടറിയുമായ ഡോ. ജി.വി. ഹരി ഉദ്ഘാടനം ചെയ്തു. നെഹ്റുവിെൻറ ജീവിതശൈലി പിന്തുടരുക എന്നതാണ് ഇന്നത്തെ ഭാരതത്തിലെ കുട്ടികൾ ചെയ്യേണ്ടതെന്നും നെഹ്റുവും കുട്ടികളും തമ്മിലുള്ള ബന്ധം റോസാപ്പൂവും നെഹ്റുവും തമ്മിലുള്ള ബന്ധത്തെക്കാളുപരിയാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസ ലോകത്തുള്ള കുട്ടികളിൽ സാമൂഹിക ബോധവും കാരുണ്യപ്രവർത്തനങ്ങളും ഉണ്ടാക്കിയെടുക്കാൻ ജവഹർ ബാൽ മഞ്ച് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ബാലജന വേദി പ്രസിഡൻറ് നബീൽ നൗഷാദ് ശിശുദിന സന്ദേശം അവതരിപ്പിച്ചു. സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്, അബ്ദുൽ മജീദ് നഹ, ലൈല സാക്കിർ, അനിൽകുമാർ പത്തനംതിട്ട, നൗഷീർ കണ്ണൂർ, മനോജ് മാത്യു അടൂർ, കെ. അബ്ദുൽ ഖാദർ, നവാസ് ബീമാപ്പള്ളി എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ പരിപാടികളിൽ ജോന ഷൈജു മാത്യു, ഇവാന ഷൈജു, ഹിസ മിൻഹ, ആദിദേവ് ശ്രീജിത്ത്, ഗോവിന്ദ് മധു നായർ, നാദിർ നാസ്, അൻഷ രാഗേഷ്, ഷിന രാഗേഷ്, അദീന ഫാത്വിമ ഖാദർ, ആയിഷ ഇർഷാദ്, അയാൻ ഷാഫി, അമാൻ ഷാഫി, മുഹമ്മദ് റയാൻ അറക്കൽ, റഫാൻ സാക്കിർ, അഫ്രീൻ സാക്കിർ, ആരോൺ മനോജ്, സഫർ, അസ്ഹാൻ മുജീബ്, അമൽ മുനീർ, അൻസൽ മുനീർ, റയാൻ, മുഹമ്മദ് ഇസ്യാൻ, അജുവ ശിഹാബ്, അയ്റ, ആലിയ ഫാത്വിമ, അയാന, സോയ, ഫെയ്ഹ, കെൻസ, അഫ്ഹ അലി, അഫ്നാൻ സിദ്ദീഖ്, ദിയാ സുബ്ഹാൻ എന്നിവർ പങ്കെടുത്തു. ഫാത്വിമ അബ്ദുൽ ഖാദർ, മൗഷ്മി ഷെരീഫ്, യൂനുസ് കാട്ടൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ ശ്രീജിത്ത് കണ്ണൂർ സ്വാഗതവും ബാലജനവേദി കൺവീനർ മുജീബ് മൂത്തേടം നന്ദിയും പറഞ്ഞു. അലി തേക്കുതോട്, അനിൽ ബാബു അമ്പലപ്പള്ളി, അസ്കർ വണ്ടൂർ, ഫസലുല്ല വെള്ളുവമ്പാലി, സഹീർ മഞ്ഞാലി, സക്കീർ ചെമ്മണൂർ, ടി.കെ. അഷ്റഫ്, ശങ്കർ എളങ്കൂർ, ഉമർ ചാലിൽ, രാജേഷ് കണ്ണൂർ, ഉസ്മാൻ പോത്തുകൽ, അഗസ്റ്റിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

