ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി പ്രവർത്തന ഫണ്ട് കൈമാറി
text_fieldsഎം.എസ്.എഫ് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിലേക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി നൽകുന്ന വിഹിതം നേതാക്കൾ എം.എസ്.എഫ് ഭാരവാഹികൾക്ക് കൈമാറുന്നു
ജിദ്ദ: നിലമ്പൂർ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിലേക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സിയുടെ വിഹിതം മുസ്ലിംലീഗ് ഓഫിസിൽ ചേർന്ന ചടങ്ങിൽ കൈമാറി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് വരിക്കോടൻ, കെ.എം.സി.സി ഭാരവാഹികളായ പി.സി.എ. റഹ്മാൻ (ഇണ്ണി), ഇബ്രാഹീം പാട്ടക്കരിമ്പ് എന്നിവർ ചേർന്ന് എം.എസ്.എഫ് മണ്ഡലം ഭാരവാഹികൾക്ക് ഫണ്ട് കൈമാറി. പി.സി.എ. റഹ്മാൻ (ഇണ്ണി) ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സഫ്വാൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ഡലം സെക്രട്ടറി അമീർ അജ് വദ് സ്വാഗതവും ട്രഷറർ ആസിഫ് മുന്ന ചന്തക്കുന്ന് നന്ദിയും പറഞ്ഞു.

