ജിദ്ദ നെൻമിനി അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
text_fieldsജിദ്ദ നെൻമിനി അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: മലപ്പുറം ജില്ലയിലെ നെന്മിനി നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ജിദ്ദ നെൻമിനി അസോസിയേഷൻ (ജെ.എൻ.എ) ഒമ്പതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരണപ്പെട്ടവർക്കായി മൗനാഞ്ജലി അർപ്പിച്ച് ആരംഭിച്ച 'സ്നേഹ സംഗമം' ഐക്യവും സ്നേഹവും പകരുന്ന വേദിയായി മാറി. കേരള വ്യവസായ വകുപ്പ് മുൻ ജോയന്റ് ഡയറക്ടർ കെ.ടി. അബ്ദുൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.എൻ.എയുടെ സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം പ്രശംസിച്ചു.
പ്രവാസത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്കായി സ്വയം തൊഴിൽ സാധ്യതകൾ സംബന്ധിച്ച മാർഗനിർദേശങ്ങളും അദ്ദേഹം നിർദേശിച്ചു. പീച്ചമണ്ണിൽ അബ്ദുൽ മുത്തലിബ് അധ്യക്ഷതവഹിച്ചു. സി. അബൂബക്കർ, ഉസ്മാൻ അൽ അമൂദി, അബ്ദുറഹ്മാൻ അൽ അൻസാരി, പി. അബുക്കുട്ടി, ഒ.കെ ഫൈസൽ, എ.കെ അഷ്റഫ്, ഒ.കെ ഫിറോസ്, കെ.എം റഷീദ്, എ. നാസർ എന്നിവർ സംസാരിച്ചു.ഷാനവാസ് പാലവിളയിലിന്റെ നേതൃത്വത്തിൽ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. പരിപാടിയിലെ അവതാരകരെ വിവിധ വ്യക്തികളും സ്ഥാപനങ്ങളും ആദരിച്ചു. സെക്രട്ടറി റഫീഖ് ചോലക്കൽ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

