ജിദ്ദ നവോദയ യുവജനവേദി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
text_fieldsജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ യുവജനവേദി സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനത്തിൽനിന്ന്
ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ യുവജനവേദി സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നവോദയ കേന്ദ്ര യുവജന വേദി കൺവീനർ ആസിഫ് കരുവാറ്റ ഉദ്ഘാടനം ചെയ്തു. ഏരിയ യുവജനവേദി കൺവീനർ വിവേക് പഞ്ചമൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഏരിയ രക്ഷാധികാരി അനസ് ബാവ, ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട്, ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഗോപൻ നെച്ചുള്ളി സ്വാഗതവും ലുക്മാൻ മഹാവി നന്ദിയും പറഞ്ഞു. മത്സരത്തിൽ ഫലസ്തീൻ യൂനിറ്റിനെ പരാജയപ്പെടുത്തി മഹാവി യൂനിറ്റ് ജേതാക്കളായി.

