Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ നവോദയ യുവജന വേദി...

ജിദ്ദ നവോദയ യുവജന വേദി 'യുവപ്രതീക്ഷ 2026' സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദ നവോദയ യുവജന വേദി യുവപ്രതീക്ഷ 2026 സംഘടിപ്പിച്ചു
cancel

ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ യുവജനവേദിയുടെ നേതൃത്വത്തിൽ ‘യുവപ്രതീക്ഷ 2026’ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാട്ടിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പരിപാടികളുടെ തുടർച്ചയായാണ് ജിദ്ദയിലും യുവജനവേദി പരിപാടി സംഘടിപ്പിച്ചത്.

പരിപാടി ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ആശയങ്ങൾക്ക് കീഴടങ്ങുന്ന സമീപനമാണ് സംസ്ഥാനത്തെ വി.ഡി സതീശൻ സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. പി.എം ശ്രീ, വഖഫ് വിഷയം എന്നിവയിൽ കേന്ദ്ര നിലപാടിനോട് ചേർന്നുനിൽക്കുകയും വന്ദേമാതര ആലാപനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ എന്നിവയിലൂടെ സംഘപരിവാറിന് വഴിതുറന്നുകൊടുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.

ക്ഷേമ പെൻഷനുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയും പ്രവാസി പെൻഷൻ മുടക്കിയും ലൈഫ് മിഷൻ പദ്ധതി തകർത്തും പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

യുവജനവേദി കേന്ദ്ര കൺവീനർ ലാലു വേങ്ങൂർ അധ്യക്ഷത വഹിച്ചു. ഖാലിദ് ബിൻ വലീദ് ഏരിയ യുവജനവേദി കൺവീനർ ഷഫീഖ് പള്ളത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം അബ്ദുറഹ്മാൻ, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, മക്ക ഏരിയ യുവജനവേദി കൺവീനർ ഫൈസൽ എന്നിവർ ആശംസകൾ നേർന്നു. സഫ ഏരിയ യുവജനവേദി കൺവീനർ ഫുളൈൽ വളപുരം സ്വാഗതവും കാർ ഹറാജ് ഏരിയ കൺവീനർ റഫീഖ് പുലാമന്തോൾ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahNavodaya Yuvajanavedi
News Summary - Jeddah Navodaya Youth Forum organized 'yuvapratheeksha 2026'
Next Story