ജിദ്ദ നവോദയ യാംബു ജിം സിത്താഷ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ യാംബു ജിം സിത്താഷ് യൂനിറ്റ് സംഘടിപ്പിച്ച
യൂനിറ്റ് സമ്മേളനത്തിൽനിന്ന്
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ജിം സിത്താഷ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഏരിയ ഓഫീസിൽ നടന്ന സമ്മേളനം ഏരിയ രക്ഷാധികാരി അജോ ജോർജ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ കല്ലറ അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ആക്ടിങ് സെക്രട്ടറി എ.പി സാക്കിറും സംഘടനാ റിപ്പോർട്ട് ഏരിയാ ജോയന്റ് സെക്രട്ടറി രാജീവ് തിരുവല്ലയും അവതരിപ്പിച്ചു.
രഞ്ജിത്ത് കറുകയിൽ രക്തസാക്ഷി പ്രമേയവും അനന്തു കുളത്തൂപ്പുഴ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ, ഏരിയ കമ്മിറ്റിയംഗം ഗോപി മന്ത്രവാദി എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. ശ്രീകാന്ത് നീലകൺഠൻ സ്വാഗതവും സെക്രട്ടറി നിസാമുദ്ദീൻ കല്ലറ നന്ദിയും പറഞ്ഞു.
ഏരിയാ കുടുംബ വേദി കൺവീനർ വിപിൻ തോമസ് സമർപ്പിച്ച പുതിയ കമ്മിറ്റിയുടെ പാനൽ യോഗം അംഗീകരിച്ചു. യൂനിറ്റിന്റെ പുതിയ ഭാരവാഹികൾ: നജീബ് ഖാൻ തിരുവനന്തപുരം (പ്രസി), അനന്തു അജയ് കൊട്ടാരക്കര (വൈസ് പ്രസി), നിസാമുദ്ദീൻ കല്ലറ (സെക്ര), ജെയിംസ് ഡെൻസൺ പുനലൂർ, അഷ്കർ പാലക്കാട് (ജോ.സെക്ര), എ.പി സാക്കിർ (ട്രഷ), രഞ്ചിത്ത് കറുകയിൽ (ജീവകാരുണ്യ കൺവീനർ ), അബ്ദുൽ നാസർ കടലായി, സൂര്യദേവ് കുളത്തൂപ്പുഴ, അനന്തു കുളത്തൂപ്പുഴ, സജീവ് ചേർത്തല, സൗദ് മുഹമ്മദ്, സാബിർ പയ്യോളി, അബ്ദുസ്സമദ് മഞ്ചേരി, സനൽ, മുഹമ്മദ് അലി, സുമീർ ഖാൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റിയഗംങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

