സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള കേരള ബജറ്റിനെ സ്വാഗതം ചെയ്യുന്നു -ജിദ്ദ നവോദയ
text_fieldsജിദ്ദ: കേരളത്തെ സാമ്പത്തികമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ കേരള സർക്കാർ അവതരിപ്പിച്ച സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ആവശ്യമായ സാമ്പത്തിക സഹായം നല്‍കാതെ കേരളത്തോടുള്ള രാഷ്ട്രീയ എതിർപ്പിന്റെ ഒരു തുറന്ന പതിപ്പായിരുന്നു കേന്ദ്ര ബജറ്റ്.
എന്നാല്‍ തനത് വരുമാനം കൊണ്ട് സാമ്പത്തികമായി ഞെരുക്കം മറികടക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ പ്രതിഫലനമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. വിഭവ സമാഹാരണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തി ഹ്രസ്വ, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വികസനങ്ങള്‍ക്ക് ഒരു പോലെ പ്രാധാന്യം ഈ ബജറ്റ് നല്‍കുന്നുണ്ട്. ഇന്ത്യയെ കളിപ്പാട്ട നിർമാണ ഹബായി മാറ്റുമെന്ന കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾ, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉൽപാദനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതും ഇതിന്റെ ഭാഗമാണ്.
കേരളത്തിന്റെ എല്ലാ മേഖലകളുടെയും വികസനം ഉറപ്പാക്കുന്നതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് എന്നും ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി അഭിപ്രായപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

