ജിദ്ദ നവോദയ യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം
text_fieldsജിദ്ദ നവോദയ സൂഖുൽ ഖുറാബ് യൂനിറ്റ് സമ്മേളനം റഫീഖ്
പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ മുപ്പതാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. രണ്ടുവർഷം കൂടുമ്പോഴാണ് നവോദയ യൂനിറ്റ് സമ്മേളനങ്ങൾ നടക്കാറുള്ളത്. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതാണ് മുഖ്യമായും സമ്മേളനങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.
സീസൺ സമയത്ത് വിമാനക്കമ്പനികൾ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധിക്കുകയും വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പ്രശ്നപരിഹാരം അടിയന്തരമായി നടത്താനുമുള്ള പരിശ്രമങ്ങൾ നടത്താറുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂനിറ്റ് സമ്മേളനങ്ങളുടെ തുടക്കം സഫ ഏരിയയിലെ റിഹാബ് യൂനിറ്റിൽ നിന്നും ആരംഭിച്ചു. യാംബു ഏരിയ ജിം സിത്താഷ്, ഖാലിദ് ബിൻ വലീദ് ഏരിയ ഫലസ്തീൻ യൂനിറ്റ്, മദീന ഏരിയ അസീസിയ യൂനിറ്റ്, ത്വാഇഫ് ഏരിയ മാറത്ത് യൂനിറ്റ്, ശറഫിയ ഏരിയ റുവൈസ് യൂനിറ്റ്, അനാകിഷ് ഏരിയ സൂഖുൽ ഖുറാബ് യൂനിറ്റ് തുടങ്ങിയവയിൽ സമ്മേളനങ്ങൾ നടന്നു.
ജിദ്ദ നവോദയക്ക് കീഴിൽ 12 ഏരിയ കമ്മിറ്റികളിലായി വിന്യസിച്ച് കിടക്കുന്ന 74 യൂനിറ്റുകളുടെ സമ്മേളനങ്ങൾ പൂർത്തീകരിച്ച് 12 ഏരിയ സമ്മേളനങ്ങളും ശേഷം കേന്ദ്ര സമ്മേളനവും നടക്കും.
സൂഖുൽ ഖുറാബ് യൂനിറ്റ് സമ്മേളനം നവോദയ കേന്ദ്ര ജോയന്റ് സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. അക്ബർ പൂളാംചാലിൽ അധ്യക്ഷത വഹിച്ചു. മുസാഫർ പാണക്കാട് സംഘടന റിപ്പോർട്ടും മുനീർ പാണ്ടിക്കാട് യൂനിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ഷറഫു മാളിയേക്കൽ, ഫസൽ മഞ്ചേരി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജലീൽ ഉച്ചാരക്കടവ്, മുഹമ്മദ് ഒറ്റപ്പാലം, ഗഫൂർ മമ്പുറം എന്നിവർ സംസാരിച്ചു. ഖലീൽ പട്ടിക്കാട് സ്വാഗതവും റിയാസ് ചിരിക്കാട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

