ജിദ്ദ നവോദയ യൂനിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു
text_fieldsനവോദയ വിവിധ യൂനിറ്റ് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത നിഷ നൗഫൽ, അനുപമ ബിജുരാജ്, ഡോ. ഇന്ദു ചന്ദ്ര എന്നിവർ
ജിദ്ദ: ജീവകാരുണ്യ– സാംസ്കാരിക രംഗത്തെ ജിദ്ദയിലെ സജീവ സംഘടനയായ നവോദയ കലാസാംസ്കാരിക വേദിയുടെ 29ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. മദീന, മക്ക, യാംബു, ജിദ്ദ എന്നീ മേഖലകളിലെ മിക്ക യൂനിറ്റുകളിലെയും സമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞു. ബാക്കിയുള്ളവ അടുത്ത മാസങ്ങളില്‍ നടക്കും. ഡിസംബര്‍ പകുതിയോടെ കേന്ദ്ര സമ്മേളനം നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം. 2020ല്‍ നടക്കേണ്ട സമ്മേളനം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച നവോദയ പ്രവർത്തകരുടെ പേരിൽ തയാറാക്കിയ നഗറുകളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. ഈ സമ്മേളനകാലത്തെ പ്രത്യേകതയായി പല യൂനിറ്റ് സമ്മേളനങ്ങളും വനിതകളാണ് ഉദ്ഘാടനം ചെയ്തത്. ഖാലിദ് ബിൻ വലീദ് യൂനിറ്റ് സമ്മേളനം നിഷ നൗഫലും ഗുലൈല്‍ യൂനിറ്റ് സമ്മേളനം അനുപമ ബിജുരാജും റൗദ യൂനിറ്റ് സമ്മേളനം ഡോ. ഇന്ദു ചന്ദ്രയും ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷം നവോദയ നടത്തിയ ജീവകാരുണ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സമ്മേളനങ്ങളിൽ വിശദമായി വിശകലനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

