ജിദ്ദ നവോദയ സോക്കർ ഫെസ്റ്റ് ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി
text_fieldsജിദ്ദ നവോദയ ഷറഫിയ സോക്കർ ഫെസ്റ്റ് സീനിയർ വിഭാഗം മൂന്നാം മത്സരത്തിൽ വിജയിച്ച യാംബു റീം എഫ്.സി ടീം
ജിദ്ദ: ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് 2025 െൻറ ആവേശകരമായ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. അടുത്ത വെള്ളിയാഴ്ച സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കും.
കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ വെറ്ററൽ വിഭാഗത്തിൽ ചാമ്സ് എഫ്.സി സെമി ഫൈനലിൽ പ്രവേശിച്ചു.
സീനിയർ വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ സംസം എഫ്.സി അൽമദീന റെസ്റ്റോറൻറ് എതിരില്ലാത്ത ഒരു ഗോളിന് അൽഅംരി ഗ്രൂപ്പ് തബൂക്കിനെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന മൂന്നാം മത്സരത്തിൽ സീനിയർ വിഭാഗത്തിൽ റീം എഫ്.സി യാംബു എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബ്ലാക്ക് ഹോക്ക് എഫ്.സിയെയും നാലാം മത്സരത്തിൽ അബീർ എക്സ്പ്രസ് ക്ലിനിക് ഒരു ഗോളിന് സിൻഡൽ എഫ്.സിയെയും പരാജയപ്പെടുത്തി.
ഫിറോസ് ചെറുകോട്, മുജീബ് റീഗൾ, ചെറി, സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, സിഫ് ട്രഷറർ നിസാം പാപ്പറ്റ, സുൽഫികർ ഏഷ്യൻ ടൈംസ്, സൗഫർ റീം അൽ ഉല, കെ.എം.സി.സി ജിദ്ദ ചെയർമാൻ ഇസ്മാഈൽ, ബാവ മൗസി അവിൽ മിൽക്ക്, ശംസാദ് സമ ട്രേഡിങ് കമ്പനി, സക്കീർ ഹുസൈൻ, മുസ്തഫ വിജയ് മസാല, ഷാഫി പവർ ഹൗസ്, അയൂബ് മാഷ് അൽ മാസ്, നൗഫൽ വണ്ടൂർ തുടങ്ങിയവർ ടീമംഗങ്ങളെ പരിചയപ്പെട്ടു.
വെള്ളിയാഴ്ച (മെയ് 16ന്) വെറ്ററൽ വിഭാഗത്തിൽ ആദ്യ സെമിയിൽ ഷീറ ലാടീൻ സീനിയേഴ്സ്, ജെ.എസ്.സി എഫ്.സി സോക്കർ എഫ്.സിയെയും ജിദ്ദ ഫ്രണ്ട്സ് വെറ്ററൻസ് ക്ലബ് ചാമ്സ് എഫ്.സിയെയും നേരിടും.
സീനിയർ വിഭാഗത്തിൽ സമ യുനൈറ്റഡ് ട്രേഡിങ് ഇതിഹാദ് എഫ്.സി അബീർ എക്സ്പ്രസ് ക്ലിനിക് എഫ്.സിയെയും സംസം എഫ്.സി റെസ്റ്ററൻറ് മദീന, റീം എഫ്.സി യാംബുവിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

