ജിദ്ദ നവോദയ സഫ ഏരിയ സ്നേഹോത്സവം 2025 സംഘടിപ്പിച്ചു
text_fieldsനവോദയ ജിദ്ദ സഫ ഏരിയ കലാവേദിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്നേഹോത്സവം 2025’ ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ ജിദ്ദ സഫ ഏരിയ കലാവേദിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് സ്നേഹോത്സവം 2025 ശ്രദ്ധേയമായി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു.മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ വർഗീയശക്തികളുടെ ഭാഗത്തുനിന്നും നടക്കുന്ന ഈ കാലഘട്ടത്തിൽ ഈസ്റ്ററും വിഷുവും ഈദും ഒരുമിച്ച് ആഘോഷിക്കുക എന്നത് മതനിരപേക്ഷത ഉയർത്തിപിടിച്ച് മനുഷ്യരെ മനുഷ്യനായി കണ്ട് ചേർത്ത് പിടിക്കുന്ന രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സഫ ഏരിയ കലാവേദി കൺവീനർ ലീന അജി അധ്യക്ഷത വഹിച്ചു.
നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ട്രഷറർ സി.എം അബ്ദുൾറഹ്മാൻ, രക്ഷാധികാരി സമിതിഅംഗം ജലീൽ ഉച്ചാരക്കടവ്, സഫ ഏരിയ രക്ഷാധികാരി ജുനൈസ്, കേന്ദ്ര കലാവേദി കൺവീനർ മുജീബ് പൂന്താനം, ജോയിൻറ് കൺവീനർ അഭിലാഷ്, കുടുംബ വേദി കൺവീനർ മുസാഫിർ പാണക്കാട്, വനിതാ വേദി കൺവീനർ അനുപമ ബിജുരാജ്, ആരോഗ്യ വേദി കൺവീനർ ടിറ്റോ മീരാൻ, യുവജന വേദി കൺവീനർ ലാലു വേങ്ങൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി.എം മുജീബ്, ജിജോ അംഗമാലി, സഫ ഏരിയ സെക്രട്ടറി ഫരീദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ റാഷിഖ്, ഫുളൈൽ എന്നിവർ ആശംസകൾ നേർന്നു. കുടുംബ വേദി കൺവീനർ അതിത് എബ്രഹാം സ്വാഗതവും സഫ കലാ വേദി ജോയിൻ കൺവീനർ സത്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

