ജിദ്ദ നവോദയ സഫ ഏരിയ സമ്മേളനം സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ സഫ ഏരിയ സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ 29ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സഫ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ റിപ്പോര്ട്ട് ജുനൈസ് താഴെക്കോടും രക്തസാക്ഷി പ്രമേയം സമീര് ബാബുവും അനുശോചന പ്രമേയം റഷീദും സാമ്പത്തിക റിപ്പോര്ട്ട് മുജീബും സംഘടന റിപ്പോര്ട്ട് ഫിറോസ് മുഴപ്പിലങ്ങാടും ക്രെഡന്ഷ്യല് റിപ്പോര്ട്ട് ലാലു വേങ്ങൂരും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കവിത പാരായണ മത്സരത്തിലെ വിജയികളായ നാദിയ നൗഫല്, സത്യന് പി. നായര് എന്നിവര്ക്ക് ഉപഹാരം നല്കി. ജിദ്ദ നവോദയ കേന്ദ്ര നേതാക്കളായ ശ്രീകുമാര് മാവേലിക്കര, കിസ്മത്ത് മമ്പാട്, റഫീഖ് പത്തനാപുരം, സി.എം. അബ്ദുറഹ്മാന് എന്നിവര് സംസാരിച്ചു. ജലീല് കൊങ്ങത്ത് സ്വാഗതവും പരീത് ചാവക്കാട് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: ജുനൈസ് താഴെക്കോട് (രക്ഷാധികാരി), ജലീല് കൊങ്ങത്ത് (പ്രസി.), ഫരീദ് ചാവക്കാട് (സെക്ര.), ലാലു വേങ്ങൂര് (ട്രഷ.), ബഹാവുദ്ദീന് (ജീവകാരുണ്യ കണ്വീനര്). 21 അംഗ ഏരിയ കമ്മിറ്റിയെയും കേന്ദ്ര സമ്മേളന പ്രതിനിധികളായി 11 അംഗങ്ങളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

