ജിദ്ദ നവോദയ പി. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള അനുസ്മരണം പരിപാടിയിൽ മുനീർ പാണ്ടിക്കാട് അനുസ്മരണ പ്രഭാഷണം നടത്തുന്നു
ജിദ്ദ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ സ്ഥാപക നേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുടെ ചരമദിനാചരണത്തിെൻറ ഭാഗമായി ജിദ്ദ നവോദയ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
നവോദയ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പൊതുസമ്മേളനത്തിൽ അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ അശ്ലീലമെന്ന പേരിൽ നടക്കുന്ന തെറ്റായ ആക്ഷേപങ്ങളെയും വ്യാജപ്രചാരണങ്ങളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. കിസ്മത്ത് മമ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ പി. കൃഷ്ണപിള്ള വഹിച്ച സമാനതകളില്ലാത്ത പങ്കിനെക്കുറിച്ചും അദ്ദേഹത്തിെൻറ വിപ്ലവാവേശത്തെക്കുറിച്ചും മുനീർ പാണ്ടിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. നാടിെൻറ വിമോചനത്തിനായി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ധീരനായ സംഘാടകനായിരുന്നു 'സഖാവ്' എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിച്ച കൃഷ്ണപിള്ളയെന്ന് അദ്ദേഹം അനുസ്മരിച്ചു. സി. എം അബ്ദുറഹ്മാൻ സ്വാഗതവും ഏരിയ ആക്ടിംഗ് സെക്രട്ടറി ശിഹാബ് കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

