ജിദ്ദ നവോദയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ നവോദയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ
നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം കെ.വി. മൊയ്തീൻ പരിപാടിയിൽ അധ്യക്ഷതവഹിച്ചു.
പ്രസിഡന്റ് കിസ്മത്ത് മമ്പാട് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സ്വരാജിനെ വിജയിപ്പിക്കൽ അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ വിജയം മൂന്നാം ഭരണ തുടര്‍ച്ചയുടെ തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍നിന്നും ഓണ്‍ലൈനില്‍ എം. സ്വരാജ് കൺവെൻഷനെ അഭിസംബോധന ചെയ്തു. നിലമ്പൂരിന്റെ വികസനത്തിൽ പുതിയ അധ്യായങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
പ്രവാസലോകത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ പറ്റാവുന്ന ആളുകൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കാളികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നവോദയ ആക്റ്റിങ് മുഖ്യരക്ഷാധികാരി അബ്ദുല്ല മുല്ലപ്പള്ളിയെ ചെയർമാനായും ബഷീർ നിലമ്പൂരിനെ കൺവീനറായും കൺവെൻഷൻ തെരഞ്ഞെടുത്തു. നാസര്‍ കരുളായി, സാജിദ് നിലംബൂര്, ജംഷിദ്, ഷഫീക്ക്, ജമാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലമ്പൂരുമായി ബന്ധപ്പെട്ട് നവോദയ നടത്തുന്ന പ്രവർത്തനങ്ങളുടെ മാർഗരേഖ ചെയർമാൻ അബ്ദുല്ല മുല്ലപ്പള്ളി അവതരിപ്പിച്ചു. നവോദയ ആക്റ്റിങ് ജനറൽ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍ സ്വാഗതവും കൺവീനർ ബഷീർ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

