ജിദ്ദ നവോദയ അംഗത്വ കാമ്പയിന് ആരംഭിച്ചു
text_fieldsജിദ്ദ നവോദയ അംഗത്വം ജലീല്‍-ഷാഹിദ ദമ്പതികള്‍ക്ക് നൽകി ബഷീർ വരോട് ഉദ്ഘാടനം നിർവഹിക്കുന്നു
ജിദ്ദ: മൂന്നര പതിറ്റാണ്ട് കാലം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായ ജിദ്ദ നവോദയയുടെ പുതിയ വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് തുടക്കമായി.
ജിദ്ദയിൽ നടന്ന കേന്ദ്ര കണ്‍വെന്‍ഷനില്‍വെച്ച് നവോദയ ദമ്മാം മുഖ്യരക്ഷാധികാരി ബഷീർ വരോട്, ജലീല്‍-ഷാഹിദ ദമ്പതികള്‍ക്ക് അംഗത്വം നല്കി ഉദ്ഘാടനം നിർവഹിച്ചു.
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ട്രഷറര്‍ സി.എം. അബ്ദുൽ റഹ്മാന്, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

