Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ...

ജി​ദ്ദ ന​വോ​ദ​യ മ​ൻ​സൂ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി

text_fields
bookmark_border
memorial
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ അ​ൽ​റ​യാ​ൻ യൂ​നി​റ്റ് മ​ൻ​സൂ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പി.​സി അ​യ്യൂ​ബ് അ​നു​സ്മ​ര​ണ

പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ജീ​വ​കാ​രു​ണ്യ, ക​ലാ, സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നാ​ട്ടി​ലും ജി​ദ്ദ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മ​ൻ​സൂ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ജി​ദ്ദ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു​ക​യും പി​ന്നീ​ട് നാ​ട്ടി​ൽ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

മ​ൻ​സൂ​റി​ന്റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ജി​ദ്ദ ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ അ​ൽ​റ​യാ​ൻ യൂ​നി​റ്റ് അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി. ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ശ​റ​ഫി​യ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ പി.​സി. അ​യൂ​ബ്ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശ​റ​ഫി​യ ഏ​രി​യ അ​ൽ​റ​യാ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ റി​യാ​സ് കാ​ര​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ​ര​ക്ഷ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, കേ​ന്ദ്ര ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ, ഏ​രി​യ ര​ക്ഷ​ധി​കാ​രി ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​മീ​ൻ വേ​ങ്ങൂ​ർ, ഫൈ​സ​ൽ കൊ​ട​ശ്ശേ​രി, ലാ​ലു വേ​ങ്ങൂ​ർ, ആ​സി​ഫ് ക​രു​വാ​റ്റ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​ക്കീം പാ​ണ്ടി​ക്കാ​ട് സ്വാ​ഗ​ത​വും ഷ​റ​ഫു കാ​ളി​കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Jeddah Navodaya Mansoor memorial conducted
Next Story