ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം
text_fieldsജിദ്ദ നവോദയ ശറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കുഞ്ഞാലി അനുസ്മരണ യോഗത്തിൽ ഹാരിസ് കാളികാവ് മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: ജിദ്ദ നവോദയ ശറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. നവോദയ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന അനുസ്മരണ യോഗം നവോദയ ശറഫിയ ഏരിയ ട്രഷറർ ബിനു മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഹാരിസ് കാളികാവ് മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ നവോദയ ആക്ടിങ് മുഖ്യ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി, പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും ശറഫിയ ഏരിയ ഈസ്റ്റ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം ജൗഹർ കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

