ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി 'നവോദയോത്സവ് 2025' സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'നവോദയോത്സവ് 2025' ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി ഓണാഘോഷത്തോടനുബന്ധിച്ച് 'നവോദയോത്സവ് 2025' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അൽ ലയാലി ഓഡിറ്റോറിയത്തിൽ നവോദയയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിവിധ പരിപാടികൾ ഉത്സവപ്രതീതി സൃഷ്ടിച്ചു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ അനസ് ബാവ, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ട്രഷറർ സി.എം.അബ്ദുറഹ്മാൻ, കേന്ദ്ര വനിതാവേദി കൺവീനർ അനുപമ ബിജുരാജ്, ഏരിയ ട്രഷറർ ഗ്രീവർ ചെമ്മനം, വനിതാവേദി കൺവീനർ നീനു വിവേക് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ പരിപാടിക്ക് മിഴിവേകി. പ്രശസ്ത ഗസൽ ഗായകൻ റാസയുടെ ലൈവ് ഗസൽ ആസ്വാദകർക്ക് കുളിർമഴയായി. ആറ് ടീമുകൾ പങ്കെടുത്ത കല്ലു ആൻഡ് മാത്തു സ്പെഷ്യൽ പാചക മത്സരം ആഘോഷങ്ങൾക്ക് ആവേശം പകർന്നു. സ്വാഗത സംഘം കൺവീനർ മുനീർ പാണ്ടിക്കാട് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം യുസുഫ് മേലാറ്റൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

