ജിദ്ദ നവോദയ അനുശോചന യോഗം
text_fieldsസുരേഷ് രാമന്തളി, എം.വി അബൂബക്കർ എന്നിവരുടെ പേരിൽ നവോദയ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സനാഇയ ഏരിയ സെക്രട്ടറിയുമായ സുരേഷ് രാമന്തളിയുടെയും മുൻ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് എം.വി. അബൂബക്കറിെൻറയും അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് രക്ഷാധികാരി അബ്ദുല്ല മുല്ലപ്പള്ളി, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, രക്ഷാധികാരി അംഗങ്ങളായ ജലീൽ ഉച്ചാരക്കടവ്, മുഹമ്മദ് മേലാറ്റൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹരീന്ദ്രൻ, ലത്തീഫ്, അമീൻ വേങ്ങൂർ, മുനീർ പാണ്ടിക്കാട്, ഹാജ മൊയ്തീൻ, സക്കീർ ഹുസൈൻ, ലാലു വേങ്ങൂർ, മജാ സാഹിബ്, മുഹമ്മദ് ഒറ്റപ്പാലം, സജീർ കൊല്ലം, സലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും കെ.വി മൊയ്തീൻ നന്ദിയും പറഞ്ഞു.
ജിദ്ദയില്‍ മരിച്ച സുരേഷ് രാമന്തളിയുടെ മൃതദേഹം ജിദ്ദ നവോദയ ജീവകാരുണ്യ വേദിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. സ്വവസതിയിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം നടത്തി. മരണവാർത്ത അറിഞ്ഞത് മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ആക്ടിങ് സെക്രട്ടറി അബ്ദുല്ല മുല്ലപ്പള്ളിയുടെയും ജീവകാരുണ്യവിഭാഗം കൺവീനർ ജലീലിെൻറയും നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാൻ നാട്ടിലുള്ള നവോദയയുടെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുരേഷിെൻറ മൃതദേഹം ഒരു നോക്കു കാണാന്‍ രാമന്തളി ഗ്രാമം ഒന്നിച്ചെത്തിയിരുന്നു. കേരള നിയമസഭ സ്പീക്കർ ഷംസീർ, സി.പി.എം ഏരിയ സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് നേതാക്കള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

