വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് ജിദ്ദ നവോദയ
text_fieldsജിദ്ദ നവോദയ സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുസ്മരണ യോഗം കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദെൻറ അനുസ്മരണ യോഗം ജിദ്ദ നവോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കേരളത്തിെൻറ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നേതാവായിരുന്നു വി.എസ് എന്നും, അദ്ദേഹത്തിെൻറ ജനകീയ രാഷ്ട്രീയ പ്രവർത്തനങ്ങളും അഴിമതിക്കെതിരായ ഉറച്ച നിലപാടും സാധാരണക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളും എന്നും ഓർമിക്കപ്പെടുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കിസ്മത്ത് മമ്പാട് അനുസ്മരിച്ചു.
ചടങ്ങിൽ ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം പ്രധാന അനുസ്മരണ പ്രഭാഷണം നടത്തി. ആക്ടിങ് രക്ഷാധികാരി ഷിഹാബുദ്ദീൻ എണ്ണപാടം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര തുടങ്ങിയവരും വി.എസിെൻറ ഓർമകൾ പങ്കുവെച്ച് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജിജോ അങ്കമാലി സ്വാഗതവും രക്ഷാധികാരി സമിതി അംഗം മൊയ്തീന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

