ജിദ്ദ നവോദയ ബവാദി ഏരിയാകമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsസൗദി പ്രവാസം അവസാനിപ്പിച്ച് യൂറോപ്പിലേക്ക് പോകുന്ന മുരളീധരന് ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉപഹാരം നൽകുന്നു
ജിദ്ദ: ഒരു പതിറ്റാണ്ട് കാലത്തെ സൗദി പ്രവാസം അവസാനിപ്പിച്ച്, ജോലി ആവശ്യാർത്ഥം യൂറോപ്പിലേക്ക് പോകുന്ന മുരളീധരന് ജിദ്ദ നവോദയ ബവാദി ഏരിയാകമ്മിറ്റി യാത്രയയപ്പ് നൽകി. നവോദയയുടെ സജീവ ഭാരവാഹിയും പ്രവർത്തകനുമായിരുന്നു. ജിദ്ദ നവോദയ ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. സജീവൻ മാവൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര മുരളീധരന് ഏരിയാകമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. പത്ത് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളിൽ മുരളീധരൻ പുലർത്തിയ പ്രതിബദ്ധതയും ആത്മാർഥതയും യോഗം പ്രത്യേകം പ്രശംസിച്ചു. അദ്ദേഹത്തിെൻറ പുതിയ തൊഴിൽമേഖലയ്ക്കും ജീവിതത്തിനും ചടങ്ങിൽ സംസാരിച്ചവർ ആശംസകൾ നേർന്നു. കെ.വി മൊയ്തീൻ, റഫീഖ് മമ്പാട്, രതീഷ് പൊന്നാനി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. മുരളീധരൻ മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു. ഹുസൈൻ സ്വാഗതവും കുടുംബവേദി കൺവീനർ രമ്യ ലക്ഷ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

