ജിദ്ദ നവോദയ അൽ സയ്ദി യൂനിറ്റ് രൂപവത്കരിച്ചു
text_fieldsജിദ്ദ നവോദയ മക്ക അൽ സയ്ദി യൂനിറ്റ് രൂപവത്കരണ യോഗത്തിൽ മുഹമദ് മേലാറ്റൂർ സംസാരിക്കുന്നു
ജിദ്ദ : ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിക്ക് കീഴിൽ അൽ സയ്ദി യൂനിറ്റ് രൂപവത്കരിച്ചു. യൂനിറ്റ് രൂപീകരണ യോഗം കേന്ദ്രരക്ഷാധികാരി സമിതി അംഗം മുഹമദ് മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീർ കൊല്ലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിയാസ് വള്ളുവമ്പ്രം അനുശോചനപ്രമേയവും, റാഫി മേലാറ്റൂർ യൂനിറ്റ് കമ്മറ്റി പാനലും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഇർഷാദ് ഒറ്റപ്പാലം, സാലിഹ് വാണിയമ്പലം, നിഷാദ് മേലാറ്റൂർ, അബീസ് ചവറ, സാനിഷ് പത്തനംതിട്ട, അൻവർ സാദത്ത് എന്നിവർ കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. നൈസൽ പത്തനംതിട്ട സ്വാഗതവും ജുറൈജ് മമ്പാട് നന്ദിയും പറഞ്ഞു.

