ജിദ്ദ നവോദയ-അബീർ ക്ലിനിക് മെഡിക്കൽ ക്യാമ്പ്
text_fieldsജിദ്ദ നവോദയ സഫ ഏരിയയും അബീർ എക്സ്പ്രസ് ക്ലിനിക്കും സംയുക്തമായി നൽകുന്ന പ്രിവിലേജ് കാർഡ് ഏരിയ രക്ഷാധികാരി ജുനൈസ് താഴെക്കോട് പ്രകാശനം ചെയ്യുന്നു
ജിദ്ദ: നവോദയ സഫ ഏരിയയും അബീർ എക്സ്പ്രസ് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സഫയിലെ അബീർ എക്സ്പ്രസ് ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു.
വിവിധയിനം ആരോഗ്യ പരിശോധനകൾ ക്യാമ്പിെൻറ ഭാഗമായി നടന്നു. നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ ആരോഗ്യവേദി കൺവീനർ അൻസാ ജോബി അധ്യക്ഷത വഹിച്ചു.
നവോദയ സഫ ഏരിയയും അബീർ എക്സ്പ്രസ് ക്ലിനിക്കും സംയുക്തമായി നൽകുന്ന പ്രിവിലേജ് കാർഡ് ഏരിയ രക്ഷാധികാരി ജുനൈസ് താഴെക്കോട് പ്രകാശനം ചെയ്തു. ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഡോ. ഹലീമ മുഹമ്മദ് ഹാരിസ് എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി റാസിക് തവനൂർ സ്വാഗതവും ഏരിയ ട്രഷറർ സുവിജ സത്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

