Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴക്കെടുതി നേരിടാൻ ജിദ്ദ മുനിസിപ്പാലിറ്റി നടപടി തുടങ്ങി
text_fieldsbookmark_border
ജിദ്ദ: കനത്ത മഴയെ തുടർന്നുണ്ടായ കെടുതികൾ നേടിടാൻ ജിദ്ദ മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി സംഘങ്ങളെയാണ് ഇതിനായി ഫീൽഡിൽ നിയോഗിച്ചത്. ഉച്ച വരെ ജിദ്ദയിൽ 60 മില്ലിമീറ്ററിലധികം മഴയുണ്ടായതാണ് കണക്ക്.
റോഡുകളിലെ വെള്ളവും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 2564 തൊഴിലാളികളെ നിയോഗിക്കുകയും 960 യന്ത്രസാമഗ്രികൾ ഒരുക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.
16 ബലദിയ ഒാഫിസുകൾക്കും 13 സഹായ കേന്ദ്രങ്ങൾക്കും കീഴിലാണ് മഴക്കെടുതി ദുരീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

