ജിദ്ദ മെക് 7 കെ.ബി.ഡബ്ല്യു യൂനിറ്റ് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു
text_fieldsജിദ്ദ മെക് 7 കെ.ബി.ഡബ്ല്യു യൂനിറ്റ് സംഘടിപ്പിച്ച ചരിത്ര പഠനയാത്രയിൽ പങ്കെടുത്തവർ
ജിദ്ദ: ജിദ്ദ മെക് 7 കെ.ബി.ഡബ്ല്യു യൂനിറ്റ് കൂട്ടായ്മയുടെ കീഴിൽ ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു. ജമൂമിനും ഫുലൈസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര സ്ഥലത്തെ ‘ഐൻനു നബി’ എന്ന നീരുറവ ഉൾകൊള്ളുന്ന പ്രദേശത്തേക്കായിരുന്നു ആറു കുടുംബങ്ങളും ബാച്ചിലറുകളും അടക്കമുള്ള യാത്ര സംഘം സന്ദർശനം നടത്തിയത്.
ജിദ്ദയിൽനിന്നും ഏകദേശം 190 കിലോമീറ്റർ ദൂരമുള്ള പ്രദേശം അൽ മദ്രക്ക മുനിസിപ്പാലിറ്റിയിലെ ‘അൽ റാഹ’ എന്ന വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു മലകൾക്കിടയിൽ ധാരാളം ഈന്തപ്പഴത്തോട്ടങ്ങൾ നിറഞ്ഞതും വിവിധയിനം കാർഷിക വിളകൾ കൃഷി ചെയ്യുന്ന ഒരു സ്ഥലവും കൂടിയാണിത്. ഏതു കാലാവസ്ഥയിലും വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നീരുറവ ഇവിടത്തെ കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നു. പ്രദേശത്തെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയതിനുശേഷം, അവിടത്തെ ഭൂപ്രകൃതി, ചരിത്രപശ്ചാത്തലം എന്നിവയെക്കുറിച്ച് മെക് 7 ചീഫ് ട്രൈനർ മുസ്തഫ വേങ്ങര ലഘു പ്രഭാഷണം നടത്തി.
ട്രൈനർ കെ.എം.എ. ലത്തീഫ്, വൈസ് ക്യാപ്റ്റൻ അഷ്റഫ് കോമു, ഹിഫ്സുറഹ്മാൻ, ട്രിപ് ഓർഗനൈസർമാരായ വി.കെ. ബഷീർ, അലിയാർ, ബഷീർ കുന്നുമ്മൽ, സമീർ, ഷഫീഖ്, ഷിഹാബുദ്ദീൻ, അബ്ദുസലാം എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

