ജിദ്ദ മേയറുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി
text_fieldsജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി
ജിദ്ദ: ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കിയുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി. മികച്ച റാങ്കിൽ കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള രാജകീയ ഉത്തരവ് മക്ക മേഖല ഗവർണറേറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 2018 ജുലൈയിലാണ് സ്വാലിഹ് അൽതുർക്കിയെ ജിദ്ദ മേയറായി നിയമിച്ചത്.
ജിദ്ദ മേയർ ചുമതയോടൊപ്പം മക്ക മേയറുടെ ചുമതലകളും പ്രവർത്തനവും ആറ് മാസത്തേക്ക് വഹിക്കണമെന്ന മുനിസിപ്പൽ, ഗ്രാമ ഹൗസിങ് മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈലിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ജനുവരി മുതൽ മക്ക മേയറുടെ ചുമതലകളും സ്വാലിഹ് അൽതുർക്കി വഹിച്ചുവരുന്നുണ്ട്. മേയർ കാലാവധി നീട്ടിയതിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സ്വാലിഹ് അൽതുർക്കി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

