Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ഹ​മ്മ​ദ് സ​ലീ​മി​ന് ജി​ദ്ദ മ​ല്ലൂ​സ് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ് സ​ലീ​മി​ന് ജി​ദ്ദ മ​ല്ലൂ​സ് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

മു​ഹ​മ്മ​ദ് സലീം

ജി​ദ്ദ: വി​ശു​ദ്ധ ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​ൻ ജി​ദ്ദ പ്ര​വാ​സി​യും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് സ​ലീ​മി​നും സ​ഹ​ധ​ർ​മി​ണി​ക്കും 'ജി​ദ്ദ മ​ല്ലൂ​സ്' ജി​ദ്ദ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ല​ത്തീ​ഫ് എ​ൻ. ക​ൺ​ഫേ​ർ​ട്ട്സ് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ​ക്റ്റ​ർ ഇ​ന്ദു, അ​നു​പ​മ ബി​ജു, അ​ബ്ദു​ന്നാ​സ​ർ ശാ​ന്ത​പു​രം, അ​യ്യൂ​ബ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. വാ​സു ഹം​ദാ​ൻ ആ​ല​പി​ച്ച ക​വി​ത​ക​ളും അ​ബ്ദു​ൽ ക​രീം മാ​വൂ​രി​ന്റെ ഗാ​നാ​ലാ​പ​ന​വും സ​ന്തോ​ഷ് ക​ള​ക്കാ​ട്ടി​ന്റെ കീ​ർ​ത്ത​ന​വും സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. മു​ഹ​മ്മ​ദ് സ​ലിം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്ര​വാ​സ​ത്തി​ലെ മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ൾ എ​ന്നും നി​ല നി​ൽ​ക്കു​ന്ന​താ​ണെ​ന്നും നാ​ട്ടി​ലെ പൊ​തു സേ​വ​ന മേ​ഖ​ല യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യു​ന്ന​ത് വ​ലി​യ അ​ഭി​മാ​ന​മാ​യി തോ​ന്നു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച​തും, 'ലൈ​ഫ് വി​ഷ​ൻ' പ​ദ്ധ​തി​യി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കി​യ​തും, ഹ​രി​ത​ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച് ന​ഗ​ര​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യ​തും ത​ന്റെ ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ പ്ര​ധാ​ന വി​ക​സ​ന നേ​ട്ട​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ദ് നു, ​ബി​ജു രാ​മ​ന്ത​ളി, യൂ​സ​ഫ്, റം​ല, ന​ഫീ​ഹ, താ​ഹി​ർ, ഫ​സ​ലു​റ​ഹ്മാ​ൻ, എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. നൗ​ഷാ​ദ് ചാ​ത്ത​ല്ലൂ​ർ സ്വാ​ഗ​ത​വും ഷ​മീം ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Mallus Honors Mohammed Salim with Special Reception
Next Story