ഫുട്ബാൾ മാമാങ്കത്തെ വരവേറ്റ് ജിദ്ദ മലയാളി സമൂഹം
text_fieldsജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘വേൾഡ് കപ്പ് ഫിയസ്റ്റ’ പരിപാടിയിൽ അരങ്ങേറിയ മാർച്ച്പാസ്റ്റ്
ജിദ്ദ: ഖത്തറിന്റെ മണ്ണിൽ ഫുട്ബാൾ മാമാങ്കത്തിന് തിരിതെളിയുമ്പോൾ ജിദ്ദ മലയാളി സമൂഹം വൻ ജനപങ്കാളിത്തത്തോടെ കലയും കായികവും സമന്വയിപ്പിച്ച് ലോകകപ്പിനെ ആഹ്ലാദപൂർവം വരവേറ്റു. ജിദ്ദയിൽ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച 'വേൾഡ് കപ്പ് ഫിയസ്റ്റ'യാണ് മലയാളി കൂട്ടായ്മകളുടെ സംഗമവരവേൽപിന് വേദിയായത്.
ലോകകപ്പിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര, സെവൻസ് സോക്കർ, ഷൂട്ടൗട്ട്, അർജന്റീന ആൻഡ് ബ്രസീൽ പ്രദർശന മത്സരം, കുട്ടികളുടെ ഫുട്ബാൾ, ഒപ്പന, കോൽക്കളി, ഓട്ടൻ തുള്ളൽ, ദഫ്മുട്ട്, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ ജിദ്ദ റിയൽ കേരള സ്റ്റേഡിയത്തിലേക്ക് കുടുംബവുമായി ഒഴുകിയെത്തിയ കലാ, കായിക ആസ്വാദകരെ ആകർഷിച്ചു.
തൃശൂർ സൗഹൃദവേദി, ഇശൽ കലാവേദി, ടീം തരിവള, മോഡൽ സ്കൂൾ മക്ക, മലബാർ അടുക്കള, തിരുവനന്തപുരം സ്വദേശി സംഗമം, വിവിധ ലോകകപ്പ് ടീം ഫാൻസുകൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. തുറായ റോയൽ എഫ്.സി, ഗ്ലോബ് എഫ്.സി, ഇത്തിഹാദ് എഫ്.സി, കെ.എൽ 10 ജിദ്ദ എഫ്.സി, ജസാ സ്പോർട്സ് അക്കാദമി എന്നീ ടീമുകൾ മാറ്റുരച്ച സെവൻസ് സോക്കറിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇത്തിഹാദ് എഫ്.സിയെ പരാജയപ്പെടുത്തി കെ.എൽ 10 ജിദ്ദ എഫ്.സി ചാമ്പ്യന്മാരായി.
വിജയികൾക്ക് ഫിഫ ലോകകപ്പ് മാതൃകയിലുള്ള ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. വി.പി. സത്യൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ഷൂട്ടൗട്ട് മത്സരത്തിൽ ആറു ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ കണ്ണൂർ ഷൂട്ടേഴ്സ് വിജയികളായി.
കുട്ടികളുടെ സൗഹാർദ ഫുട്ബാൾ മത്സരത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ അക്കാദമിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ ടീം കപ്പ് സ്വന്തമാക്കി. ജിദ്ദ കേരള പൗരാവലി മലയാളത്തിൽ തയാറാക്കിയ ഖത്തർ ലോകകപ്പ് 2022 സൗദി സമയത്തിലുള്ള ഫിക്സ്ചർ പ്രകാശനം 'വേൾഡ് കപ്പ് ഫിയസ്റ്റ'യിൽവെച്ച് നടന്നു.
ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച 'വേൾഡ് കപ്പ് ഫിയസ്റ്റ' യിലെ സെവൻസ് സോക്കർ മത്സരത്തിൽ ജേതാക്കളായ കെ.എൽ 10 ജിദ്ദ എഫ്.സി ടീം ട്രോഫിയുമായി
അലി മുഹമ്മദലി, മിർ ഗസാഫിർ അലി സക്കി, സലിം മമ്പാട്, കെ.ടി.എ. മുനീർ, നിസാം മമ്പാട്, പി.എം. മായിക്കുട്ടി, ജാഫറലി പാലക്കോട്, സാദിക്കലി തുവ്വൂർ, ഗഫൂർ കൊണ്ടോട്ടി, സുൽഫീക്കർ ഒതായി, അബ്ദുൽ കബീർ കട്ങ്ങല്ലൂർ (അക്കോയ വാട്ടർ), മുജീബ് പൂക്കോട്ടൂർ, ഇസ്ഹാഖ് പൂണ്ടോളി, ശ്രീജിത്ത്, സജി, ചെമ്പൻ മൊയ്ദീൻ, ബാവ ഇടികുളങ്ങര, ബഷീർ തിരൂർ, സൈഫു വാഴയിൽ, റാഫി കാലിക്കറ്റ്, മിർസ ഷരീഫ്, ലത്തീഫ് കാസർകോട്, സകീർ ഹുസൈൻ എടവണ്ണ, ഹകീം പാറക്കൽ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, മൻസൂർ ഫറോക്ക്, നിസാം പാപ്പറ്റ, അൻവർ വല്ലാഞ്ചിറ, സോഫിയ സുനിൽ, ഷമീന ടീച്ചർ, കുബ്ര ലത്തീഫ്, ബഷീർ പരുത്തിക്കുന്നൻ, ഷാനവാസ്, സഹീർ മാഞ്ഞാലി, അബു കട്ടുപ്പാറ, അലി തേക്കുതോട്, നദവി തിരുവനന്തപുരം, ഷബീർഅലി ലാവ, അബ്ദുൽ മജീദ് മക്ക, സുബൈർ ആലുവ, ഇസ്മായീൽ കല്ലായി, അൻസിഫ് അബൂബക്കർ, പ്രവീൺ പത്മൻ, കെ.എൻ.എ. ലത്തീഫ്, കെ.സി. ഷരീഫ്, അഷ്ഫർ നരിപ്പറ്റ, നൗഷാദ് പാലക്കൽ, ഹനീഫ മക്കരപറമ്പ്, അബ്ദുൽ ഫത്താഹ് താനൂർ, സൈദലവി നരിക്കുന്നൻ, നാസർ കോഴിത്തൊടി, അനീർ വയനാട്, മുജീബ് വയനാട്, സുബൈർ വയനാട്, ഗഫൂർ വയനാട്, ഷമീർ വയനാട്, ഫാസിൽ പട്ടാമ്പി, സഗീർ തലശ്ശേരി, സുലൈമാൻ താമരശ്ശേരി, മുജീബ് കുണ്ടൂർ, എ.ടി. ഹൈദർ മമ്പാട്, അഷ്റഫ് കരൂപ്പടന്ന, സുൽഫിക്കർ മാപ്പിളവീട്ടിൽ എന്നിവർ വിവിധ പരിപാടികളുടെ ഭാഗമായി.
'വേൾഡ് കപ്പ് ഫിയസ്റ്റ'യോടനുബന്ധിച്ച് വിതരണം ചെയ്ത സമ്മാനക്കൂപ്പണിലെ വിജയികൾക്ക് മൂന്നു ടെലിവിഷനുകൾ പരിപാടിയിൽ വിതരണം ചെയ്തു. അബ്ദുൽ മജീദ് നഹ, സുൽഫി മമ്പാട്, അസീസ് പട്ടാമ്പി, ഉണ്ണി തെക്കേടത്ത്, നിസാർ മടവൂർ, അഹമ്മദ് ഷാനി, ഷഫീഖ് കൊണ്ടോട്ടി, സലിം പൊറ്റയിൽ, സി.എം. അഹമ്മദ് ആക്കോട്, സലിം നാണി, ഖാസിം കുറ്റ്യാടി, വേണു അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കൽ, ബാബു കല്ലട, ലത്തീഫ് പൂനൂർ, ആദം, ഹാരിസ് ബാബു, ഹകീം അരിമ്പ്ര, റാഫി ബീമാപള്ളി, ഹിഫ്സുറഹ്മാൻ, ഷരീഫ് അറക്കൽ, മൻസൂർ വയനാട്, കബീർ കൊണ്ടോട്ടി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

