Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​തി​ഷേ​ധ പ്രൊ​ഫൈ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​തി​ഷേ​ധ പ്രൊ​ഫൈ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്രൊ​ഫൈ​ൽ കാ​മ്പ​യി​ൻ

ജി​ദ്ദ: പൗ​ര​ന്റെ മൗ​ലി​കാ​വ​കാ​ശ​മാ​യ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​തി​ഷേ​ധ പ്രൊ​ഫൈ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. 'രാ​ജ്യ​ദ്രോ​ഹി​ക​ളെ തു​റു​ങ്കി​ലി​ടു​ക, ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ക' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പൗ​രാ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രെ ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​തി​ഷേ​ധ പ്രൊ​ഫൈ​ൽ കാ​മ്പ​യി​ൻ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ജി​ല്ലാ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ നി​സാം മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മ​ണ്ടു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ വെ​ളി​യ​ങ്കോ​ട് വി​ഷ​യാ​വ ത​ര​ണം ന​ട​ത്തി. വോ​ട്ട​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ഇ​ല്ലാ​താ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ധാ​രാ​ളം പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യെ എ​ല്ലാ​വ​രും പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും എ.​പി മു​ഹ​മ്മ​ദ് യാ​സി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Malappuram KMCC Launches Protest Profile Campaign
Next Story