ജിദ്ദ മഹ്ജർ ഏരിയ കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച നവാഗത കാമ്പയിന്റെ ഭാഗമായി മഹ്ജർ ഏരിയ കമ്മിറ്റി നവാഗത സംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്തേക്ക് പുതുതായി എത്തിയവർക്ക് സൗഹൃദത്തിന്റെ തണലൊരുക്കാൻ വേണ്ടി ഒരുക്കിയ സംഗമം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അബ്ദുൽ കരിം കൊടക്കാട് അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷാ വിഭാഗം ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ കുടുംബ സുരക്ഷ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നാട്ടിൽ എം.എസ്.എഫ് പ്രവർത്തന രംഗത്ത് സജീവമായിരുന്നവരും സൗദിയിൽ നവാഗതരുമായ സാനിഫ് തുവ്വൂർ, അബ്ദുസ്സമദ് നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യയിൽ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കും വോട്ട് അട്ടിമറികൾക്കുമെതിരെ പോരാടുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജലീൽ ചെമ്മല അവതരിപ്പിച്ച പ്രമേയം സംഗമം അംഗീകരിച്ചു. ശിഹാബുദ്ദീൻ ഖുർആൻ പാരായണം നടത്തി. യൂനുസ് നാലകത്ത് ഗാനമാലപിച്ചു.
ഏരിയ ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും ട്രഷറർ റിയാസ് പിലാക്കൽ നന്ദിയും പറഞ്ഞു. മേക്കോത്ത് കോയ, ഇസ്മായിൽ മാഞ്ചേരി, ബീരാൻകുട്ടി കൽപറ്റ, ശിഹാബ് ഒറ്റേത്ത് തൂത, ആഷിഖ് പാലോളിപ്പറമ്പ്, എം. സി സുഹൈൽ, സക്കരിയ ചുങ്കത്തറ, ജാഫർ കുരിക്കൾ, നൗഫൽ മുതുരക്കുളം, മാഹിർ , ജവാദ്, ഇല്ലിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

