ജിദ്ദയിൽനിന്ന് ഈ ആഴ്ച കോഴിക്കോട്ടേക്ക് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ 

12:52 PM
24/05/2020

ജിദ്ദ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ഈ ആഴ്ച രണ്ട് വിമാനങ്ങൾ പ്രത്യേകമായുണ്ടാവുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഈ മാസം 29നും 30നുമാണ് വിമാന സർവിസുകൾ. 

എയർ ഇന്ത്യയുടെ 319 പേർക്ക് യാത്രചെയ്യാവുന്ന വിമാനങ്ങളാണ് ഇരു സർവിസുകൾക്കും ഉപയോഗിക്കുക. ഇന്ത്യൻ എംബസിയിൽ നേരത്തെ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന അനുസരിച്ചായിരിക്കും ഇതിലേക്കുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുക. 

ഇതോടൊപ്പം ജൂൺ രണ്ടിന് ജിദ്ദയിൽനിന്ന് ഡൽഹി വഴി ബിഹാറിലെ ഗയയിലേക്കും ജൂൺ നാലിന് ജിദ്ദയിൽനിന്ന് ശ്രീനഗറിലേക്കും ജൂൺ ആറിന് ജിദ്ദയിൽനിന്ന് ചെന്നൈയിലേക്കും പ്രത്യേകം എയർ ഇന്ത്യ വിമാനങ്ങൾ ഉണ്ടാവും. 149 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളായിരിക്കും ഈ സർവിസുകൾക്ക് ഉപയോഗിക്കുക.

Loading...
COMMENTS