Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊട്ടൻപുലാൻ സലീമിന് ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
പൊട്ടൻപുലാൻ സലീമിന് ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന സ​ലീം സ​ഡാ​ഫ്കോ​ക്ക് കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം അ​ബു​ബ​ക്ക​ർ അ​രി​മ്പ്ര സ​മ്മാ​നി​ക്കു​ന്നു

ജിദ്ദ: മൂന്നര പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി പൊട്ടൻപുലാൻ സലീമിന് ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി. സദാഫ്കോ കമ്പനി ജീവനക്കാരനായ സലിം, ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറും കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി ഉപദേശക സമിതി അംഗവുമായിരുന്നു.

ജിദ്ദയിലെ സാമൂഹിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, ഒരു കാലഘട്ടത്തിെൻറ ഓർമകളും സൗഹൃദങ്ങളും ബാക്കിയാക്കി പ്രവാസത്തോട് വിട പറയുമ്പോൾ നാട്ടിലെയും ജിദ്ദയിലെയും സുഹൃത്തുക്കളുടെ മനസ്സിൽ മായാത്ത ഇടമാണ് ബാക്കിവെക്കുന്നത്.

ചടങ്ങിൽ അഷ്റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. സഫീർ ബാവ സ്വാഗതവും ശിഹാബ് പടിക്കമണ്ണിൽ നന്ദിയും പറഞ്ഞു. പരിപാടിയിൽ സലീമിനുള്ള കമ്മിറ്റിയുടെ ഉപഹാരം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര കൈമാറി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, അബ്ദുൽ കരിം പടിക്കമണ്ണിൽ എന്നിവരും ചടങ്ങിൽ സ്നേഹാദരവ് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah Koutilangadi Panchayat KMCC sent off Pottanpulan Saleem
Next Story