ഹാജിമാർക്ക് ജിദ്ദ കൊളത്തറ പ്രവാസ സമിതി സ്വീകരണം നൽകി
text_fieldsഹാജിമാർക്ക് ജിദ്ദ കൊളത്തറ പ്രവാസ സമിതി നൽകിയ സ്വീകരണം
ജിദ്ദ: കോഴിക്കോട്, മോഡേൺ, കൊളത്തറ പ്രദേശങ്ങളിൽനിന്ന് ഹജ്ജ് കർമം നിർവഹിക്കുന്നതിനായെത്തിയ സ്ത്രീകളടക്കമുള്ള തീർഥാടകർക്ക് ജിദ്ദ കൊളത്തറ പ്രവാസ സമിതി സ്വീകരണവും സ്നേഹവിരുന്നും നൽകി. ജിദ്ദ ഹയ്യ റൗളയിലെ മന്തി വേൾഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബിജു കൊളത്തറ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമിതി പ്രസിഡന്റ് യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. കൊളത്തറ കൂട്ടായ്മ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഷാജഹാൻ (പള്ളിത്താഴം), അഷ്റഫ് (മദ്റസങ്ങാടി), മുഖ്യരക്ഷാധികാരി സൈതലവി ജൂസ് വേൾഡ് എന്നിവർ ആശംസകൾ നേർന്നു. ഹാജിമാരായ കൊളത്തറ ടൗൺ ജുമാമസ്ജിദ് ഭാരവാഹി വി.പി. ബീരാൻ കോയ, ബഷീർ മാസ്റ്റർ ഇളയിടത്ത്, റിട്ട.എസ്.ഐ ആലിക്കോയ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു. ഹാജിമാർക്കുള്ള ഉപഹാരങ്ങൾ പ്രവാസി സമിതി ഭാരവാഹികൾ കൈമാറി. വി.പി. നൗഷാദ് സ്വാഗതവും ഷഹദ് പൊറ്റമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

