ജിദ്ദ കൊടുവള്ളി കെ.എം.സി.സി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി
text_fieldsജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഒരുക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അബൂബക്കർ അരിമ്പ്ര
പ്രകാശനം ചെയ്യുന്നു
ജിദ്ദ: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.കെ. മുനീറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി കമ്മിറ്റി പ്രചാരണ ഗാനം പുറത്തിറക്കി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പ്രകാശനം നിർവഹിച്ചു. ഉസ്മാൻ എടത്തിലിെൻറ രചനയിൽ നസീബ് നിലമ്പൂർ ആലപിച്ച ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ഹനീഫ മുടിക്കോടാണ്.
എം.കെ. മുനീറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി മണ്ഡലത്തിലെ മുഖ്യ പ്രവാസി കൂട്ടായ്മയെന്ന നിലയിൽ കെ.എം.സി.സി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഒ.പി. അബ്ദുസ്സലാം, ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ലത്തീഫ് കാളരാന്തിരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

