150 യാത്രക്കാരുമായി ജിദ്ദയിൽനിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു
text_fieldsജിദ്ദ: ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഉച്ച രണ്ട് മണിക്ക് ജിദ്ദയിൽനിന്ന് പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം രാത്രി 9.30ന് കൊച്ചിയിലെത്തും. 147 മുതിർന്നവരും മൂന്ന് കൈകുഞ്ഞുങ്ങളുമാണ് കൊച്ചി വിമാനത്തിലെ യാത്രക്കാർ. ഇവരിൽ 37 പേർ ഗർഭിണികളാണ്.
അടിയന്തര ചികിത്സ ആവശ്യമുള്ളവർ -31, ജോലി നഷ്ടപ്പെട്ട് ഫൈനൽ എക്സിറ്റിൽ മടങ്ങുന്നവർ -40, സന്ദർശക വിസയിലെത്തി കാലാവധി തീർന്നവർ -36 എന്നിങ്ങനെയാണ് മറ്റു യാത്രക്കാർ. തബൂക്കിൽനിന്നും വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഗർഭിണികളായവരും ജോലി ഉപേക്ഷിച്ചവരുമായ 13 നഴ്‌സുമാരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ട്.
യാത്രക്കാരെല്ലാവരും നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവരെ യാത്രയയക്കാനും മറ്റു സേവനങ്ങളുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥരും കെ.എം.സി.സി വളണ്ടിയർമാരും വിമാനത്താവളത്തിലുണ്ടായിരുന്നു. യാത്രക്കാർക്കെല്ലാവർക്കും കെ.എം.സി.സി പ്രവർത്തകർ കോവിഡ് നിയന്ത്രണ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തിരുന്നു.
ഇന്ത്യൻ സമയം രാവിലെ 8.45ന് ബാംഗളൂരിൽനിന്നാണ് വിമാനം ജിദ്ദയിലേക്ക് പറന്നത്. ഉച്ചക്ക് 12ന് ജിദ്ദ വിമാനത്താവളത്തിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
