Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ കെ.എം.സി.സി സ്നേഹസംഗമം ഇന്ന്; കെ.പി.സി.സി പ്രസിഡൻറ്​ പങ്കെടുക്കും

text_fields
bookmark_border
ജിദ്ദ കെ.എം.സി.സി സ്നേഹസംഗമം ഇന്ന്; കെ.പി.സി.സി പ്രസിഡൻറ്​ പങ്കെടുക്കും
cancel

ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹസംഗമം ബുധനാഴ്​ച നടക്കും. മലപ്പുറം ജില്ലയിലെ തലപ്പാറ പുള്ളാട്ട് കൺവെൻഷൻ സെൻററിൽ നടക്കുന്ന സംഗമത്തിൽ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ പങ്കെടുക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി 60 വയസ്സ് പൂർത്തിയാക്കിയ പ്രവാസികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി, കോവിഡ് കാലത്ത് നാട്ടിൽവന്ന് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങൾക്കുള്ള സ്നേഹ സമ്മാനവിതരണം എന്നിവയുടെ ഉദ്‌ഘാടനവും സി.എച്ച് സെൻററുകൾക്കുള്ള ഫണ്ട് കൈമാറ്റവും സംഗമത്തിൽ നടക്കും.

മുസ്​ലിം ലീഗ് നേതാക്കളും ജനപ്രതിനിധികളുമായി പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം. കെ.പി.എ. മജീദ്, കെ.എം. ഷാജി, അബ്​ദുറഹ്മാൻ കല്ലായി, യു.എ. ലത്തീഫ്, ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്​ദുൽ ഹമീദ് മാസ്​റ്റർ, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, ഉമ്മർ പാണ്ടികശാല, സി.കെ. റസാഖ് മാസ്​റ്റർ എന്നിവർ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാൻ നാട്ടിലുള്ള മുഴുവൻ കെ.എം.സി.സി, മുസ്​ലിം ലീഗ് പ്രവർത്തകരും നേരത്തെ എത്തിച്ചേരണമെന്ന് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeddah KMCC Snehasangamam today; KPCC President will be present
Next Story