ഹജ്ജ് തീർഥാടകരെ വരവേൽക്കാൻ ജിദ്ദ കെ.എം.സി.സി സജ്ജം
text_fieldsജിദ്ദ കെ.എം.സി.സി വളൻറിയർ വിങ് യോഗത്തിൽ നിന്ന്
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്ക് സേവനമേകാൻ വിപുലമായ കർമപദ്ധതികളുമായി ജിദ്ദ കെ.എം.സി.സി വളൻറിയർ വിങ് രംഗത്ത്. ഈ മാസം 30ന് കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം എത്തുന്നതോടെ ജിദ്ദ വിമാനത്താവളം വഴി ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലുള്ള തീർഥാടകരുടെ വരവ് ആരംഭിക്കും. ആദ്യ വിമാനം എത്തുന്നത് മുതൽ അവസാന ഹാജി മടങ്ങുന്നത് വരെ മുഴുവൻ സമയവും ഹാജിമാരെ സഹായിക്കാൻ വനിതാ വിങ് അടക്കമുള്ള കെ.എം.സി.സി വളൻറിയർമാരെ എയർപോർട്ടിൽ സജ്ജമാക്കിയിട്ടുണ്ട്.
നിയമവ്യവസ്ഥകൾ പൂർണമായും പാലിച്ചുകൊണ്ട് വിവിധ ഷിഫ്റ്റുകളിലായിട്ടാണ് ഇത്തവണ സേവന പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മഹ്റമില്ലാതെ എത്തുന്ന വനിത തീർഥാടകരെ സഹായിക്കാൻ പ്രത്യേകമായി വനിത വളൻറിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹാജിമാർക്ക് എല്ലാ ദിവസവും ലഘുഭക്ഷണമടക്കമുള്ള റിഫ്രഷ്മെൻറ് സൗകര്യങ്ങളും കെ.എം.സി.സി ഒരുക്കും.
സേവന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മാഈൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, കെ.കെ. ബാവ, സിറാജ് കണ്ണവം, സാബിൽ മമ്പാട്, ലത്തീഫ് കാളരാന്തിരി, ജലാൽ തേഞ്ഞിപ്പാലം, വനിതാ വിങ് ഭാരവാഹികളായ മുംതാസ് പാലോളി, ഷമീല പടിഞ്ഞാറേതിൽ, കുബ്ര ലത്തീഫ് എന്നിവർ പങ്കെടുത്തു.
നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഇല്യാസ് കല്ലിങ്ങൽ, എയർപോർട്ട് വിങ് ഇൻചാർജുമാരായ മൂസ പട്ടത്ത്, നൗഫൽ റഹീലി എന്നിവരും വിവിധ ജില്ല, മണ്ഡലം, ഏരിയ ഭാരവാഹികളായ ഇസ്മാഈൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, സക്കരിയ ആറളം, റഹ്മത്തലി, മുജീബ് പാങ്, ബഷീർ കീഴില്ലം, ശറഫുദ്ദീൻ, നാസർ എപ്പിക്കാട്, ഫിറോസ് ചാലാട്, ബഷീർ അലക്കാട്, സലാം കോഴിക്കോട്, സി.വി. മുജീബ്, റഫീഖ് ചലിക്കര, മനാഫ് പാലക്കാട്, റഫീഖ് റുവൈസ്, ഹാരിസ് മമ്പാട്, മുർത്തു, ഫൈറൂസ് കൊണ്ടോട്ടി, ഹിഷാം അലി, മുഹമ്മദ് ശരീഫ് എന്നിവരും സംസാരിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും വി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

