ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
ജിദ്ദ: ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് ഹബീബുല്ല പട്ടാമ്പി അധ്യക്ഷത വഹിച്ചു.
10 വർഷമായി പ്രവാസി മേഖലകളിലടക്കം ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറിനെ താഴെയിറക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച യു.ഡി.എഫ് നേതൃത്വത്തിലുള്ള ഒരു ഗവൺമെൻറ് അധികാരത്തിൽ വരുന്നതിനായി എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ അഭ്യർഥിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി വനിത വിങ് സംഘടിപ്പിച്ച ‘ചായൽ 2026’ ഒപ്പന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർഥികളെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു. മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ പട്ടാമ്പി മണ്ഡലം ട്രഷറർ ഡോ. ഹാരിസിനും ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സക്കീർ നാലകത്ത്, ജി ചെയർമാൻ ടി.പി. ഷുഹൈബ്, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഉമ്മർ തച്ചനാട്ടുകര എന്നിവർ സംസാരിച്ചു.
മുഹമ്മദലി കാഞ്ഞിരപ്പുഴ, ടി.പി. അബ്ദുസ്സലാം, സുഹൈൽ നാട്ടുകൽ, സലീം പാലൊളി, യാസിർ മാരായമംഗലം, റഹീം തരൂർ, ജലീൽ കാഞ്ഞിരപ്പുഴ, ആബിദ് പട്ടാമ്പി, സൈനുദ്ധീൻ മണ്ണാർക്കാട്, റഷീദ് കൊമ്പം, ഷാജി പാലക്കടവ്, മുജീബ് തെങ്കര, മുസ്തഫ പട്ടാമ്പി, മനാഫ് ഏറാടൻ, ഡോ. ഹാരിസ് കൈപ്പുറം, ബാദുഷ കോണിക്കഴി, ഇബ്രാഹിം വന്നേരി, സൈനുൽ ആബിദ് ഒറ്റപ്പാലം, ഹനീഫ അലനല്ലൂർ, ആഷിഖ് വാഫി തിരുവേഗപ്പുറ, റാഫി കൊപ്പം, ഷംസു പച്ചീരി, ഷാഫി നാലകത്ത് എന്നിവരും വനിത വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഫർസീന സക്കീർ, നദീറ യൂസഫലി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം സ്വാഗതം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

