Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഖാ​ദ​ർ ചെ​ങ്ക​ള സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഖാ​ദ​ർ ചെ​ങ്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫീ​ഖ് പാ​റ​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ഫൈ​സ​ൽ ബാ​ബു, സാ​നി​ഫ് തു​വ്വൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ രാ​ഷ്ട്രീ​യ പ്ര​വ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ സി.​എ​ച്ചി​ന്റെ ജീ​വി​തം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

നി​ർ​ധ​ന​ർ​ക്കും രോ​ഗി​ക​ൾ​ക്കും ആ​ശ്വാ​സ​മേ​കു​ന്ന സി.​എ​ച്ച്. സെ​ന്റ​റു​ക​ളി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്റെ ആ​ശ​യ​ങ്ങ​ൾ ഇ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി​ല​യി​രു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​പി അ​ബ്ദു​റ​ഹ്‌​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ജം​ഷീ​ർ വ​ള്ളി​ക്കു​ന്ന് ഖി​റാ​അ​ത്ത് ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ളാ​യ സി.​കെ.​എ റ​സാ​ഖ് മാ​സ്റ്റ​ർ, എ.​കെ ബാ​വ, ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി, ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, ഹ​സ്സ​ൻ ബ​ത്തേ​രി, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, സാ​ബി​ൽ മ​മ്പാ​ട്, ഷൗ​ക്ക​ത്ത് ഒ​ഴു​കൂ​ർ, സി​റാ​ജ് ക​ണ്ണ​വം, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ, ജി​ല്ലാ, മ​ണ്ഡ​ലം, പ​ഞ്ച​യാ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം ധാ​രാ​ളം പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CH Mohammed Koya Memorial Conference Organized by Jeddah KMCC
Next Story