Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ കെ.എം.സി.സി...

ജിദ്ദ കെ.എം.സി.സി ഹജ്ജ് വളൻറിയർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദ കെ.എം.സി.സി ഹജ്ജ് വളൻറിയർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സം​ഗ​മം

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത ജിദ്ദ കെ.എം.സി.സി ഹജ്ജ് വളൻറിയർമാരുടെ സംഗമം ഷറഫിയ്യയിൽ നടന്നു. ഔദ്യോഗിക അംഗീകാരത്തോടെയുള്ള വളൻറിയർ കോറിനാവശ്യമായ നിർദേശങ്ങളും വിദഗ്ധ പരിശീലനവും സംഗമത്തിൽ പ്രവർത്തകർക്ക് നൽകി. അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലും മശാഇർ റെയിൽവേയിലുമായിരിക്കും ജിദ്ദയിൽ നിന്നുള്ള വളൻറിയർമാരെ പ്രധാനമായും വിന്യസിക്കുക. ഹജ്ജ് തീർഥാടകർക്കായി വിതരണം ചെയ്യുന്ന കഞ്ഞി തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും, ഇതിനായി പ്രത്യേക വിങിനെ ചുമതലപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.

വനിതകൾ അടക്കമുള്ള വളൻറിയർമാർ വാക്സിനേഷൻ ഉൾപ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയാണ് സേവനരംഗത്തിറങ്ങാൻ സജ്ജമായിരിക്കുന്നത്. നേരത്തെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ തീർഥാടകരെ സ്വീകരിച്ച് ആവശ്യമായ സഹായങ്ങളും ലഘുഭക്ഷണ വിതരണവും നടത്തി ജിദ്ദ കെ.എം.സി.സി എയർപോർട്ട് വിങ് സജീവ സാന്നിധ്യമുറപ്പിച്ചിരുന്നു.

വനിതാ വളൻറിയർമാർ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരുടെ മുഴുവൻ സമയ സേവന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു മാസമായി ഇവിടെ നടന്നുവരുന്നത്. കെ.എം.സി.സി ഹജ്ജ് വളൻറിയർ സംഗമത്തിന്റെ ഉദ്ഘാടനം വി.പി. അബ്ദുറഹിമാൻ നിർവഹിച്ചു. സി.കെ. റസാഖ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം എന്നിവർ വളൻറിയർമാർക്കുള്ള പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹസ്സൻ ബത്തേരി, ലത്തീഫ് കാളരാന്തിരി, ഷബീർ അലി എന്നിവർ സംഗമത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് ഇസ്‌ഹാഖ് പൂണ്ടോളി സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newshajj volunteerjeddah kmccSaudi Arabian News
News Summary - Jeddah KMCC organized a Hajj volunteer meeting
Next Story