Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി മു​സ്‍ലിം​ലീ​ഗ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും വി​ചാ​ര സ​ദ​സ്സും

text_fields
bookmark_border
ജി​ദ്ദ കെ.​എം.​സി.​സി മു​സ്‍ലിം​ലീ​ഗ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും വി​ചാ​ര സ​ദ​സ്സും
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​സ്ലിം​ലീ​ഗ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും വി​ചാ​ര സ​ദ​സ്സും കെ.​പി മു​ഹ​മ്മ​ദ്

കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ൽ മു​സ്‍ലിം​ലീ​ഗി​ന്റെ രാ​ഷ്ട്രീ​യ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പാ​ർ​ട്ടി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പാ​ര​മ്പ​ര്യ​വും ആ​ശ​യ​ങ്ങ​ളും കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ യു​വ​ത​ല​മു​റ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് കെ.​എം.​സി.​സി വേ​ൾ​ഡ് പ്ര​സി​ഡ​ന്റ് കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി ആ​ഹ്വാ​നം ചെ​യ്തു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​സ്‍ലിം​ലീ​ഗ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും വി​ചാ​ര സ​ദ​സ്സും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1948 മാ​ർ​ച്ച് 10-ന് ​ഖാ​ഇ​ദെ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ സാ​ഹി​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം​കൊ​ണ്ട ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്ലിം​ലീ​ഗ്, ഏ​ഴ് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ, പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ൽ ഊ​ന്നി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ വേ​ള​യി​ലും പാ​ർ​ല​മെ​ന്റി​ലും നി​യ​മ​സ​ഭ​ക​ളി​ലും ജി​ദ്ദ കെ.​എം.​സി.​സി മു​സ്‍ലിം​ലീ​ഗ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും വി​ചാ​ര സ​ദ​സ്സും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ രാ​ജ്യ​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത​യും മ​ത​സൗ​ഹാ​ർ​ദ​വും മു​റു​കെ​പ്പി​ടി​ച്ച് പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കാ​യി പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ല്യ​ത​യി​ല്ലാ​ത്ത​താ​ണെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സ​ലോ​ക​ത്ത് കെ.​എം.​സി.​സി ന​ട​ത്തു​ന്ന കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലീ​ഗി​ന്റെ രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ളു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു. പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​കെ റ​സാ​ഖ് മാ​സ്റ്റ​ർ സ്ഥാ​പ​ക​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ഹു​സൈ​ൻ ക​രി​ങ്ക​റ, മ​ജീ​ദ് പു​ക​യൂ​ർ, കെ.​കെ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, വ​ഹാ​ബ് വ​ട​ക​ര, താ​ഹി​ർ പ​ട്ടാ​മ്പി, ഫി​ർ​ദൗ​സ് വാ​ഫി, മു​ഹ​മ്മ​ദ​ലി മു​സ്‍ലി​യാ​ർ, സീ​തി കൊ​ള​ക്കാ​ട​ൻ, സ​മ​ദ് മൂ​ർ​ക്ക​നാ​ട്, ല​ത്തീ​ഫ് അ​രീ​ക്ക​ൻ, അ​ഷ​റ​ഫ് ചി​റ​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ മ​ച്ചി​ങ്ങ​ൽ സ്വാ​ഗ​ത​വും സൈ​ത​ല​വി ഏ​റ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ചാ​ര സ​ദ​സ്സി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsSaudi Arabiagulfnewsmalayalam
News Summary - Jeddah KMCC Muslim League Foundation Day Celebration and Discussion Forum
Next Story